തിരുവനന്തപുരം: ഡേ കെയറിൽ കൊണ്ടുവിട്ട രണ്ടു വയസ്സുകാരൻ വീട്ടിലേക്ക് തനിച്ച് മടങ്ങിയെത്തി. കുട്ടി തിരിച്ചു വീട്ടിലെത്തിയ വിവരം മാതാപിതാക്കൾ വിളിച്ച് അറിയിച്ചപ്പോഴാണ് ഡേ കെയർ സെന്ററിലെ അധികൃതർ  സംഭവം അറിയുന്നത്. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് സെന്ററിനെതിരെ നേമം പോലീസ് കേസെടുത്തു. നേമം കല്ലിയൂർ കാക്ക മൂലയിൽ താമസിക്കുന്ന അർച്ചനയുടെ മകൻ അങ്കിത് സുധീഷാണ് ഡേ കെയർ സെന്ററിൽ നിന്നും തനിച്ച് വീട്ടിൽ തിരിച്ചെത്തിയത്. കുട്ടി വിജനമായ റോഡിലൂടെ കരഞ്ഞുകൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാമായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടി വീട്ടിൽ തിരിച്ചെത്തിയതിനുശേഷം മാതാപിതാക്കൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സെന്ററിലെ അധികൃതർ ഈ വിവരം അറിയുന്നത്. മൂന്ന് ടീച്ചർമാരും ഒരായയുമാണ് ഡേ കെയർ സെന്ററിൽ ഉണ്ടായിരുന്നത് സംഭവം നടക്കുന്നത് തിങ്കളാഴ്ച ഉച്ചയ്ക്കാണ്. മൂന്ന് ടീച്ചേഴ്സും അവിടെ ഉണ്ടായിരുന്നില്ലെന്നും ആയ മാത്രമാണ് ഉണ്ടായിരുന്നതെന്നും.


ALSO READ: മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലംമാറ്റം; മാറ്റം വേണമെന്ന് ജഡ്ജിമാർ ആവശ്യപ്പെടുകയായിരുന്നു


ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇറക്കിയപ്പോൾ സ്കൂളിന്റെ ഗേറ്റ് അടക്കാത്തതിനാൽ അതുവഴി കുട്ടി പോയതായിരിക്കും എന്നാണ് സ്കൂൾ അധികൃതരുടെ പ്രതികരണം. കൊച്ചു കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഗേറ്റ് അടക്കാതെയും ഇത്തരത്തിൽ നിരുത്തരവാദിത്തപരമായി വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്. അതേസമയം കുട്ടി അപകടങ്ങൾ ഒന്നും സംഭവിക്കാതെ വീട്ടിൽ തിരിച്ചെത്തിയതിന്റെ സമാധാനത്തിലാണ് മാതാപിതാക്കൾ.