തിരുവനന്തപുരം: നെടുമങ്ങാട് ആനാട് പഞ്ചായത്തിലെ  തീർത്ഥങ്കര വാർഡിലെ അയിരപ്രദേശത്താണ് കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമായത്. അനേകം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ ചതുപ്പ് നിറഞ്ഞ സ്ഥലത്താണ് പെരുമ്പാമ്പ് വാസം തുടങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീടുകളിൽ നിന്നും ആട്, നായ, പൂച്ച തുടങ്ങിയവ പെരുമ്പാമ്പിന്റെ ആക്രമണത്തിൽ ചത്തു വീണു. നാട്ടുകാർ പഞ്ചായത്ത് അധികാരികളെയും വനപാലകരെയും വിവരമറിയിച്ചിട്ടും പെരുംപാമ്പിനെ പിടികൂടി കൂടാനാകാത്തത് കാരണം ജനങ്ങൾ ഭീതിയിലാണ്. പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചുവെങ്കിലും ചതുപ്പ് നിലമായതിനാൽ ഇറങ്ങി പിടിക്കാനാകില്ലെന്നും പാമ്പിനെ കണ്ടത്തിയാൽ മാത്രമേ വലയിലാക്കാനൂവെന്ന് പറഞ്ഞതായി നാട്ടുകാർ പറയുന്നു.

Read Also: കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി റിയാസ്


എന്നാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പഞ്ചായത്തിന് ഒന്നും ചെയ്യാനാകിലെന്നും സ്ഥലമുടമയുമായി സംസാരിച്ചതായും ചതുപ്പ് പ്രദേശം വൃത്തിയാക്കാമെന്ന് ഉടമ പറഞ്ഞതായി  സ്ഥലം സന്ദർശിച്ച ശേഷം ആനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷൈലജ പറഞ്ഞു.


പാമ്പിന്റെ ശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ എത്രവേഗം പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ വനം വകുപ്പും ഊർജ്ജസ്വലമായ ഇടപെടൽ നടത്തണെന്ന് പ്രദേശവാസികളുടെ ആവശ്യം. വന്യമൃഗശല്യം സംസ്ഥാനത്തിന്‍റെ മലയോര മേഖലയിൽ രൂക്ഷമായിരിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള പുതിയ പ്രശ്നങ്ങളും ഉണ്ടാകുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.