കോട്ടയം: കോട്ടയം വൈക്കം വെച്ചൂർ പഞ്ചായത്ത് നിവാസികളുടെ ഉറക്കം കെടുത്തുകയാണ് മാലിന്യങ്ങൾ നിറഞ്ഞ് നീരൊഴുക്ക് നിലച്ച കൊടുതുരുത്ത് നാണുപറമ്പ് തോട്. പായലും പുല്ലും വളർന്ന് മാലിന്യങ്ങൾ തിങ്ങി നിൽക്കുന്നത് കാരണം നീരൊഴുക്ക് നിലച്ച ഈ തോടിന്‍റെ നിലവിലെ അവസ്ഥ കാരണം പ്രദേശത്ത് നിരവധി രോഗങ്ങൾ പടർന്ന് പിടിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

തോട് ആരംഭിക്കുന്ന കൊടുതുരുത്ത് പാലത്തിന് സമീപത്ത് വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുത്തുന്ന തരത്തിൽ തോട് നികന്നു കിടക്കുകയാണ്. കാർഷിക മേഖലയുമായി അഭേദ്യമായി ബന്ധപ്പെട്ട തോട്  ആഴം കൂട്ടി ശുചീകരിക്കണമെന്ന ആവശ്യം ജനം വർഷങ്ങളായി ഉയർത്തിയിട്ടും ഇറിഗേഷൻ അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

Read Also: Accident: കണ്ണൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാഞ്ഞുകയറി രണ്ട് മരണം


ഇതിനകം മൂന്നാം വാർഡിൽ കാൻസർ ബാധിച്ച്  അഞ്ച് പേർ മരിച്ചു. നിർധന കുടുംബാംഗങ്ങളായ 11 പേർ നിലവിൽ കാൻസർ ബാധിതരായി ചികിൽസയിലാണ്. വാർഡിലെ കൂടുതൽ പേരിൽ  പരിശോധന നടത്തിയാൽ മലിനീകരണം മൂലമുണ്ടായ രോഗങ്ങൾ ബാധിച്ചവരുടെ എണ്ണം ഉയരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.


കൊടുതുരുത്ത് - നാണുപറമ്പ് തോട് ഒഴുകിയെത്തുന്നത് കെ വി കനാലിലും വേമ്പനാട്ടുകായലിലുമാണ്. മൂന്നര കിലോമീറ്റർ ദൂരം വരുന്ന ഈ തോട് കനത്ത തോതിൽ പുല്ലും പായലും നിറഞ്ഞ് പല സ്ഥലങ്ങളിലും പൂർണ്ണമായും നികന്ന നിലയിലാണ്. ഇത് കാരണം പാട ശേഖരങ്ങളിൽ നിന്ന് പുറന്തള്ളുന്ന രാസ മാലിന്യങ്ങൾ തോടിൽ കെട്ടി കിടക്കുന്നുണ്ട്. ഇതിനു പുറമെ ഈ ജലാശയത്തിൽ രാത്രിയുടെ മറവിൽ പലരും കക്കൂസ് മാലിന്യങ്ങൾ നിക്ഷേപിക്കാറുമുണ്ട്.

Read Also: Kerala Rain Alert: പെരുമഴക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത


 മാലിന്യം നിറഞ്ഞ തോട്ടിലെ മലിന ജലം ഉൾപ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ചെറുതോടുകളിലാണ് കലരുന്നത്. ഇത് കാരണം ഇവിടങ്ങളിലെ ജനങ്ങൾ മാറാ രോഗികളായി തീർന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കാർഷിക മേഖലയുടെ വികസനത്തിനും നിർധന കുടുംബങ്ങളുടെ ആരോഗ്യകരമായ ജീവിതം ഉറപ്പു വരുത്തുന്നതിനും കൊടുതുരുത്ത് - നാണു പറമ്പ് തോട് ആഴം കൂട്ടി ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.