കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ വച്ച് ​ഗുരുവായൂർ-മധുര എക്സ്പ്രസ് ട്രെയിനിൽ നിന്ന് യുവാവിന് പാമ്പുകടിയേറ്റു. എലിയാണെന്ന് കടിച്ചതെന്ന് സംശയിച്ചിരുന്നെങ്കിലും പാമ്പ് കടിയേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരാണ് യുവാവിന് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മധുര സ്വദേശി കാർത്തിക്കിനാണ് പാമ്പ് കടിയേറ്റത്. ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോ​ഗിയിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. പാമ്പ് കടിയേറ്റതായി കാർത്തിക് പറഞ്ഞു. പാമ്പിനെ കണ്ടതായും കാർത്തിക്കും സഹയാത്രികരും പറഞ്ഞു. എന്നാൽ, എലി കടിച്ചതാകാനാണ് സാധ്യതയെന്നാണ് റെയിൽവേ പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞത്.


തുടർന്ന്, ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഏഴാം നമ്പർ ബോ​ഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ബോ​ഗി സീൽ ചെയ്തശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. എന്നാൽ, ബോ​ഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല.


ALSO READ: ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ ഏറ്റുമാനൂരിൽ വച്ച് യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം, എലിയായിരിക്കാമെന്ന് അധികൃതർ; ബോഗി ഒഴിപ്പിച്ച് ട്രെയിൻ പോയി


ട്രെയിൻ നിർത്തിയിട്ടപ്പോൾ കാടുപിടിച്ചുകിടക്കുന്ന പ്രദേശത്താണ് ഏഴാം നമ്പർ ബോ​ഗിയുണ്ടായിരുന്നത്. ഇവിടെ നിന്നാണ് പാമ്പ് ട്രെയിനിൽ കയറിയതെന്നാണ് സംശയിക്കുന്നത്. യുവാവിന്റെ സഹയാത്രികരും പാമ്പിനെ കണ്ടതായി സ്ഥിരീകരിച്ചു. ഏറ്റുമാനൂരിൽ ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്താണ് കാർത്തിക്കിന് കാലിൽ കടിയേറ്റത്.


പാമ്പ് ഇഴഞ്ഞ് പോകുന്നതും കാർത്തിക്ക് കണ്ടിരുന്നു. കാലിൽ കടിയേറ്റ ഭാ​ഗത്ത് നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്ന് സഹയാത്രികർ പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന ചെറിയ ഹോൾ വഴി പാമ്പ് അകത്ത് കയറിയിരിക്കാമെന്നാണ് നി​ഗമനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.