തിരുവനന്തപുരം: കഠിനംകുളം വെട്ടുതുറയിൽ കോൺവെന്റിൽ കന്യാസ്ത്രീ പഠനം നടത്തുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്  തിരുപൂർ സ്വദേശിനി അന്നപൂരണി (27) ആണ് മരിച്ചത്. കോൺവെന്റിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ പ്രാർഥനയ്ക്ക് വരാത്തതിനാൽ കൂടെയുള്ളവർ അന്വേഷിച്ച് ചെന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തനിക്ക് കന്യാസ്ത്രീ ആകാൻ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.


വെട്ടുതുറ റോസ്മിനിയൻസ് ഔവർ ലേഡി കോൺവെന്റിലെ അന്തേവാസിയായിരുന്നു. ഒരു വർഷം മുൻപാണ് അന്നപൂരണി കോൺവെന്റിൽ എത്തിയത്. പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സാമൂഹ്യ സേവനത്തിനു ശേഷം കഴിഞ്ഞ മാസമാണ് ഇവർ കോൺവെന്റിൽ മടങ്ങിയെത്തിയത്. നാല് പേർക്ക് താമസിക്കാനുള്ള മുറിയിൽ ഇവർ തനിച്ചായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഠിനംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.


അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു


അട്ടപ്പാടി മുള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. പുതൂർ മുള്ളി സ്വദേശി നഞ്ചനാണ് (58) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ആടിനായി പുല്ല് വെട്ടി തിരിച്ചു വരുന്ന വഴിയാണ് നഞ്ചനെ കാട്ടാന ആക്രമിച്ചത്. ഭവാനി പുഴ തീരത്ത് വച്ച് കാട്ടാന പാഞ്ഞ് വന്ന് ആക്രമിക്കുകയായിരുന്നു.


നഞ്ചന്റെ കരച്ചിലും, ആനയുടെ ചിഹ്നം വിളിയും കേട്ടാണ് പ്രദേശവാസികളെത്തിയത്. പിന്നീട് ആനയെ കാട്ടിലേക്ക് ഓടിച്ചുവിട്ടു. ഗുരതരമായി പരിക്കേറ്റ നഞ്ചനെ കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  നഞ്ചന്‍റെ ഇടതുവശത്തെ പത്ത് വാരിയെല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം. ആന നെഞ്ചിൽ ചവിട്ടുകയായിരുന്നുവെന്നാണ് നിഗമനം.


അതേസമയം കഴിഞ്ഞ ദിവസം ഇരവികുളം ദേശീയോദ്യാനത്തിന് സമീപം അഞ്ചാം മൈലിൽ കാട്ടാനക്കൂട്ടമിറങ്ങിയത് ഭീതി പടർത്തിയിരുന്നു. തൊഴിലാളികൾ കൊളുന്തെടുക്കുന്നതിനിടെയാണ് ആറിലധികം കാട്ടാനകൾ എത്തിയത്. കാട്ടാനകളെ കണ്ട് പലരും ഭയന്നോടുകയും സമീപത്തെ തെയിലക്കാട്ടിൽ മറഞ്ഞിരിക്കുകയും ചെയ്തു.


മണിക്കൂറുകളോളം നിലയുറപ്പിച്ച കാട്ടാന പിന്നീട് വൈകുന്നേരത്തോടെയാണ് കാടുകയറിയത്. ആദ്യമായാണ് ഇത്രയധികം കാട്ടാനക്കൂട്ടം മേഖലയിൽ എത്തുന്നത്. പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന മേഖലയിൽ ഒറ്റതിരിഞ്ഞ് എത്തുന്നത് പതിവാണ്. പടയപ്പ സമീപത്തെ എസ്റ്റേറ്റുകളിലെത്തി വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.