തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളേജില്‍ (Pala St.Thomas College) കൊല്ലപ്പെട്ട നിതിന മോളെ അനുസ്മരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ നിതിന സജീവ സാന്നിധ്യമായിരുന്നുനെന്ന് റഹിം ഫേസ്ബുക്ക് (Facebook) കുറിപ്പിൽ പറയുന്നു. ഡിവൈഎഫ്‌ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റായിരുന്നു നിതിന.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അപമാനകരമാണ്. യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ട് വളരാന്‍ പുതിയ തലമുറയെ നമ്മള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു നിമിഷം കൊണ്ട് സ്‌നേഹിച്ചിരുന്ന സുഹൃത്തിനെ ക്രൂരമായി കൊന്നു തള്ളാന്‍ മടിയില്ലാത്ത ക്രിമിനല്‍ മനസ്സുമായി നടക്കുന്ന കൗമാരത്തെ തിരുത്തണം. വ്യത്യസ്ത മേഖലകളില്‍ ശോഭിക്കേണ്ട പ്രതിഭകളാണ് 'സുഹൃത്തിന്റെ'ചോരക്കൊതിയില്‍ ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: Pala St Thomas College| പാല സെൻറ് തോമസ് കോളേജ് ക്യാമ്പസിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊന്നു, ഉപയോഗിച്ചത് ചെറിയ കത്തി


പാലാ സെൻറ് തോമസ് കോളേജിൽ സഹപാഠിയായ യുവാവാണ് പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. തലയോല പറമ്പ് സ്വദേശി നിതിന മോൾ(22) ആണ്  മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കോളജ് ​ഗ്രൗണ്ടിനോട് ചേർന്ന് സംസാരിച്ച് നിന്നിരുന്ന ഇരുവരെയും മറ്റ് കുട്ടികൾ കണ്ടിരുന്നു. സംഭവത്തിൽ സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു.


ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും അവസാന വർഷ ബി.വോക് വിദ്യാർഥികളായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നതായാണ് പോലീസ് പറയുന്നത്. പെൺകുട്ടി ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകിയതായും പൊലീസ് വ്യക്തമാക്കുന്നു.


ALSO READ: Pala St. Thomas Murder : പ്രണയ പകകളുടെ പഴയ ബെംഗളൂരു ഇപ്പോൾ കേരളമോ?


റഹിമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: ബന്ധങ്ങളിൽ വീണ്ടും ചോര പടരുന്നു. അടുത്ത കാലത്തായി നിരവധി കൗമാരക്കാരാണ് സുഹൃത്തായിരുന്നവരുടെ കൊലക്കത്തിക്ക് ഇരയായത്.ഇന്ന് പാലാ സെന്റ് തോമസ് കോളേജിൽ വച്ചു ഒരു പെൺകൊടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. നിതിനാ മോൾ ഡിവൈഎഫ്ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ്പ്രസിഡന്റ് കൂടി ആയിരുന്നു.സാമൂഹ്യ അടുക്കളയിലും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സഖാവ്.


കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അപമാനകരമാണ്.ഭാവിയിൽ സമൂഹത്തിന് തുണയാകേണ്ട,വ്യത്യസ്‌ത മേഖലകളിൽ ശോഭിക്കേണ്ട പ്രതിഭകളാണ് "സുഹൃത്തിന്റെ"ചോരക്കൊതിയിൽ ഇല്ലാതാകുന്നത്. ഇതൊരു സാമൂഹ്യ പ്രശ്നമാണ്. യെസ് എന്ന് മാത്രമല്ല,നോ എന്ന് കൂടി കേട്ട് വളരാൻ പുതിയ തലമുറയെ നമ്മൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു. വിജയങ്ങൾ മാത്രമല്ല ജീവിതത്തിൽ,പരാജയങ്ങളും സ്വാഭാവികമെന്ന് കുട്ടികൾ പഠിക്കണം. സാമൂഹ്യ ഇടങ്ങൾ ഇല്ലാതാവുകയും,സംഘർഷ രഹിതമായ അനുഭവങ്ങളിലൂടെ വളർന്നു വരികയും ചെയ്യുന്നകൗമാരം ഇന്ന് സാമൂഹ്യ പ്രശ്നമായി വളരുന്നു. ഒരു നിമിഷം കൊണ്ട്,സ്നേഹിച്ചിരുന്ന സുഹൃത്തിനെ ക്രൂരമായി കൊന്നു തള്ളാൻ മടിയില്ലാത്ത ക്രിമിനൽ മനസ്സുമായി നടക്കുന്നകൗമാരത്തെ നമുക്ക് തിരുത്തിയേ മതിയാകൂ..


ഇനി ഇതുപോലെ ഒരു ദുരന്ത വാർത്തയും ഉണ്ടാകാതിരിക്കട്ടെ.ആൺ പെൺ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ചു പുനർവായന വേണം.ഇഷ്ടമുള്ള ഒരാൾ എന്നാൽ,തന്റെ കയ്യിലെ പാവ അല്ല എന്ന ബോധം കൗമാരക്കാരിൽ വളരണം. കൊല്ലപ്പെട്ട നിതിനാ മോളുടെ വീട് സന്ദർശിച്ചു. കുറ്റവാളിക്ക് പരമാവധിശിക്ഷ ലഭിക്കാൻ എല്ലാ നിയമ സഹായവും ഉറപ്പാക്കും. നിതിനയ്ക്ക് ആദരാഞ്ജലികൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.