സര്‍ക്കാര്‍ ജോലിയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേരള൦
സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയ്ക്ക് അപേക്ഷിക്കുന്നവര്‍ ഇനി നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് കേരള സര്‍ക്കാര്‍.
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയ്ക്ക് അപേക്ഷിക്കുന്നവര്‍ ഇനി നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് കേരള സര്‍ക്കാര്‍.
PSC ഒറ്റതവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്നും ഇത് നിയമാധികാരികള്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്. സര്‍വീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരും പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്നും ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു.
പ്രവാസികളുടെ പ്രതിഷേധം: നിരക്ക് വര്‍ധനവ് പിന്‍വലിച്ച് എയര്‍ ഇന്ത്യ
നിയമപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനുമായി സര്‍ക്കാര്‍ ജോലിയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന PSC സെക്രട്ടറിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. PSC ഓണ്‍ലൈന്‍ പരീക്ഷകള്‍, അഭിമുഖം ഒറ്റതവണ പരിശോധന, നിയമ പരിശോധന എന്നിവയ്ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ നടത്തണം.
ആള്‍മാറാട്ടത്തിലൂടെ തൊഴില്‍തട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ ആറുമാസം മുന്‍പാണ് PSC ഇതാരംഭിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിയമശുപാര്‍ശ നേരിട്ട് കൈമാറുന്ന രീതിയ്ക്കും ആധാറുമായി ബന്ധിപ്പിച്ചാണ് വിരലടയാളം ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ നടത്തിയിരുന്നത്.
UAPA: അലനും താഹയും ജയില്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ല, ഭീഷണിപ്പെടുത്തുന്നു...
2010 മുതലാണ് സര്‍ക്കാര്‍ജോലി സ്ഥിരപ്പെടുത്താന്‍ PSC നിയമപരിശോധന ഏര്‍പ്പെടുത്തിയത്. സേവനപുസ്തകത്തിലെ വിവരങ്ങള്‍ നിയമാധികാരികള്‍ സാക്ഷ്യപ്പെടുത്തി PSCയ്ക്ക് കൈമാറും. ഇവ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയ ശേഷമേ ജീവനക്കാരനെ ജോലിയില്‍ സ്ഥിരപ്പെടുത്തൂ.
ആധാര്‍ തിരിച്ചറിയല്‍ രേഖയാക്കി ഒരു വര്‍ഷം മുന്‍പ് അംഗീകരിച്ച PSC പ്രൊഫൈലില്‍ ആധാര്‍ നമ്പര്‍ ബന്ധപ്പെടുത്തുന്ന രീതിയും ആരംഭിച്ചിരുന്നു. 53 ലക്ഷം പേരാണ് ഇതുവരെ PSCയുടെ ഒറ്റതവണ രജിസ്ട്രേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.
ഇവരില്‍ 32 ലക്ഷം പേരാണ് പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിച്ചത്. ബാക്കിയുള്ളവരില്‍ നിയമശുപാര്‍ശ ലഭിക്കുന്നവര്‍ ആധാര്‍ ബന്ധിപ്പിക്കണം. PSC ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധമാണ്.
ഒറ്റതവണ രജിസ്ട്രേഷനിലൂടെ അപേക്ഷിക്കുന്ന പിഎസ്സി വിജ്ഞാപനങ്ങള്‍ പരിശോധിച്ച് യോഗ്യതയുള്ളവരെ മാത്രമാണ് പരീക്ഷക്ക് ക്ഷണിക്കുക. അപേക്ഷന്‍ തന്നെയാണ് പരീക്ഷാ ഹാളില്‍ പരീക്ഷയെഴുതാന്‍ എത്തിയിരിക്കുന്നതെന്ന് ബയോമെട്രിക് പരിശോധനയിലൂടെ ഉറപ്പാക്കും.
കായിക പരീക്ഷ, അഭിമുഖം, രേഖാപരിശോധന എന്നിവയ്ക്കും ബയോമെട്രിക് പരിശോധന നടത്തും. ജോലിയില്‍ പ്രവേശിച്ച ശേഷവും പരിശോധന ആധാറിലൂടെയാകും.