കൊച്ചി:  സിസ്റ്റർ അഭയ കൊലക്കേസിൽ (Sister Abhaya Murder Case) ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫാ. തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും.  കേസിൽ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടി നിയമപരമല്ലെന്നാണ് തോമസ് എം കോട്ടൂരിന്റെ വാദം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ കേസിലെ 49 മത്തെ സാക്ഷിയായ അടയ്ക്കാ രാജുവിന്റെ (Adakka Raju) മൊഴി വിശ്വസനീയമല്ലെന്നും അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്. വിചാരണയും ശിക്ഷയും നിയമപരമായി നിലനിൽക്കാത്തതിനാൽ സിബിഐ കോടതി (CBI Court) ഉത്തരവ് റദ്ദാക്കണമെന്നാണ് ഫാ. തോമസ് കോട്ടൂർ അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  അപ്പീൽ പരിഗണിക്കുന്നത് ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, എം.ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ്. 


Also Read: Drug Case: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി 


അപ്പീൽ തീർപ്പാകും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.  ഇരുപത്തിയെട്ട്  വർഷത്തെ കാത്തിരിപ്പിനോടുവിൽ ഡിസംബർ 23 നാണ് സിസ്റ്റർ അഭയ കൊലക്കേസിൽ (Sister Abhaya Murder Case) തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. 


ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും വിധിച്ചിരുന്നു.  IPC 302, 201 വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കൽ, കൊലപാതകം അടക്കമുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്. സിസ്റ്റർ സെഫിക്ക് (Sister Sefi) ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. കൂടാതെ ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഇരുവർക്കും ഏഴ് വർഷം തടവും വിധിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.