Abhimanyu Murder Case: അഭിമന്യു വധക്കേസിന്റെ വിചാരണ തുടങ്ങാൻ ഇരിക്കെ കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകള്‍ കാണാനില്ല
Abhimanyu Muder Case Document Missing: കേസില്‍ വര്‍ഷങ്ങള്‍ക്കുശേഷം വിചാരണ തുടങ്ങാനിരിക്കെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായിരിക്കുന്നത്.
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകൾ കാണാനില്ലയെന്ന് റിപ്പോർട്ട്. എറണാകുളം പോലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായിരിക്കുന്നത്. കുറ്റപത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കമുള്ള സുപ്രധാന രേഖകളാണ് കോടതിയിൽ നിന്ന് നഷ്ടമായിരിക്കുന്നത്.
Also Read: വിവാഹം കഴിഞ്ഞ് 14 ദിവസം മാത്രം, നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ
കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകൾ കാണാതായതെന്നത് ശ്രദ്ധേയം. രേഖകൾ കാണാതായത്തിൽ അന്വേഷണത്തിന് ഉത്തരവിടാതെ സെഷൻസ് കോടതി ജഡ്ജി ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് ഇക്കാര്യം ജഡ്ജി ഹൈക്കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: ധനനശക്തി യോഗം നൽകും സമ്പത്ത്, ഐശ്വര്യം, ഭാഗ്യം ഒപ്പം ആകസ്മിക ധനനേട്ടവും!
2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെടുന്നത്. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു അഭിമന്യു. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ - ക്യാംപസ് ഫ്രണ്ട് തർക്കത്തെ തുടർന്നായിരുന്നു അഭിമന്യുവിന് കുത്തേറ്റത്. ആക്രമണം കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു. കേസിൽ 26 പ്രതികളും 125 സാക്ഷികളുമാണ് ഉള്ളത്.
Also Read: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!
അഭിമന്യുവിനെ കുത്തിയത് സഹൽ ഹംസയാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസില്‍ വര്‍ഷങ്ങള്‍ക്കുശേഷം വിചാരണ തുടങ്ങാനിരിക്കെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായിരിക്കുന്നത്. മൂന്ന് മാസം മുന്‍പ് രേഖകള്‍ കാണാതായിട്ടും അന്വേഷണത്തിന് മുതിരാത്ത സെഷന്‍സ് കോടതി ഒടുവില്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
സുപ്രധാന കേസിലെ രേഖകള്‍ നഷ്ടമായതിന്‍റെ ഗൗരവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ജില്ലാ ജഡ്ജിക്ക് രേഖള്‍ വീണ്ടെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഭിമന്യു കൊലക്കേസില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനും പോലീസിനും തീരെ ആത്മാര്‍ത്ഥ ഇല്ലെന്ന ആക്ഷേപം സജീവമായിരുന്നു. കേസിലെ മുഖ്യപ്രതിയെ തന്നെ ഏറെ വൈകിയായിരുന്നു പിടികൂടിയത്. ഇതിനിടയിൽ ഇത്രയും നാളായിട്ടും അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. കേസ് കോടതിയിൽ വിചാരണ തുടങ്ങാതെ ഏറെക്കാലമായി കെട്ടികിടക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.