കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഹമ്മദ്‌, ഫറൂഖ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മുഹമ്മദാണ് കേസില്‍ മുഖ്യ പ്രതി. ഇയാള്‍ ഒളിവിലാണ്. 


അഭിമന്യൂവിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ കോളേജ് കൗണ്‍സിലില്‍ തീരുമാനമായി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിയ്ക്കും ധനസഹായം നല്‍കുമെന്നും കൗണ്‍സില്‍ അറിയിച്ചു.


എന്നാല്‍ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്ന്പേര്‍ അറസ്റ്റിലായിരുന്നു.


എസ്.ഡി.പി.ഐയുടെ ന്യായീകരണം:


അഭിമാന്യൂവിനെ കൊലപ്പെടുത്തിയത് സ്വയം രക്ഷയ്ക്ക് വേണ്ടിയാണെന്ന് ന്യായീകരിച്ച് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി രംഗത്തെത്തി. കുട്ടികളെ ആക്രമിക്കുമ്പോള്‍ രക്ഷിതാക്കളും പുറത്ത് നിന്നും ആളുകള്‍ വരുന്നത് സ്വാഭാവികമെന്നും മജീദ് ഫൈസി പറഞ്ഞു.


ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് അവര്‍ കത്തിയെടുത്തതെന്നും നൂറുകണക്കിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നെന്നും മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിയുമെന്നും സൂചിപ്പിച്ച ഫൈസി, ക്യാമ്പസ് ഫ്രണ്ടിന് എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്നും വ്യക്താമാക്കി.