ഇസ്രയേലിൽ സംസ്ഥാന സർക്കാർ സംഘത്തിനോടൊപ്പം കൃഷിപഠിക്കാൻ പോയതിന് ശേഷം മുങ്ങിയ കണ്ണൂർ ഇരട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് രഹസ്യ അന്വേഷണ ഏജൻസിയായ മൊസാദ്. കേരള സർക്കാരിന്റെ ആവശ്യപ്രകാരം ഇന്ത്യൻ എംബസി വഴി നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ ഇസ്രയേൽ ചാര സഘടനായയ മൊസാദ് കണ്ടെത്തുന്നത്. ഇന്റർപോൾ വഴിയാണ് ബിജുവിനെ കണ്ടെത്താനുള്ള ദൗത്യം മൊസാദ് ഏറ്റെടുക്കുന്നത്. കണ്ടെത്തിയ ബിജുവിനെ തിരിച്ചയച്ചെന്ന് ഇസ്രായേലിലെഇ ഇന്ത്യയുടെ അംബാസഡർ അറിയിച്ചതായി സംസ്ഥാന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി ആശോകൻ അറിയിച്ചു. നാളെ പുലർച്ചെ നാല് മണിക്ക് ബിജു കോഴിക്കോട് അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തി ചേരും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കുന്നതിനാണ് കൃഷി വകുപ്പ് സെക്രട്ടറി ബി ആശോകന്റെ നേതൃത്വത്തിലുള്ള 27 അംഗ സംഘത്തിനൊപ്പം ഫെബ്രുവരി 12നാണ് ബിജു ഇസ്രായേലിൽ പോകുന്നത്. സന്ദർശന വേളയിൽ ബിജുവിനെ കാണാതായി. സംഘം തിരികെ ഫെബ്രുവരി 20 കേരളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. 


ALSO READ : Kerala Tourism : കേരളം ഉത്തരവാദിത്ത ടൂറിസം രംഗത്ത് ആഗോള നേതാവാണ്; മന്ത്രി മുഹമ്മദ് റിയാസ്


ഇസ്രായേലിലെ പുണ്യ സ്ഥലങ്ങൾ കാണുന്നതിന് വേണ്ടിയാണ് സംഘത്തിൽ നിന്നും ബിജു മുങ്ങിയതെന്ന് സഹോദരൻ ബെന്നി മാധ്യമങ്ങളോടായി പറഞ്ഞു. ബിജുവിനെ കാണാതായതിന് പിന്നാലെ കർഷകൻ കുടുംബത്തെ വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചിരുന്നു. മെയ് എട്ട് വരെ ഇസ്രായേലിൽ തുടരാനുള്ള വിസ ബിജുവിന്റെ പക്കൽ ഉള്ളതിനാൽ നിയമനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.