തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് എതിരെ ആക്ഷേപം. സംഭവത്തിൽ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ്  കോൺഗ്രസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെക്രട്ടേറിയറ്റിലെ പ്ലാനിംഗ് ആന്റ് എക്ണോമിക് അഫയേഴ്സിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെ അധിക്ഷേപിച്ച് കുറിപ്പ് ഇട്ടത്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയിലെ ഇടത് പ്രൊഫൈലുകളിൽ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. പിന്നാലെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന രീതിയിൽ പല കോണിൽ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സെക്രട്ടറി പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. എന്നാൽ പ്രശ്നം അവിടെ തീരില്ലെന്നാണ് കോൺഗ്രസ് അനുകൂല സംഘടനകളുടെ നിലപാട്. 


സര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനായ ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സെക്രട്ടേറിയറ്റ് അസോസിയേഷൻ വനിതാ വിഭാഗം. ദേശീയ സംസ്ഥാന വനിതാ കമ്മീഷനുകളെ സമീപിക്കാനും പദ്ധതിയിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും സ്ത്രീത്വത്തോടുള്ള അഹവേളനത്തിലാണ് പ്രതിഷേധമെന്നും തുടര്‍ തീരുമാനം നാളെയോടെ എടുക്കുമെന്നും സംഘടനാ നേതാക്കൾ പറയുന്നു. മുഖ്യമന്ത്രിക്കെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരിൽ പൊതു ഭരണ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനെതിരെ നടപടിയെടുത്ത സംഭവവും കോൺഗ്രസ് അനുകൂല സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.


അതേസമയം  തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമ തോമസും എൽ ഡി എഫ് സ്ഥാനാർഥി ഡോ ജോ ജോസഫും ഇന്ന് നാമ നിർദേശ പത്രിക സമര്‍പ്പിക്കും. ജോ ജോസഫ് രാവിലെ പതിനൊന്നു മണിക്കും ഉമ തോമസ് പതിനൊന്നെ മുക്കാലിനും ആണ് കലക്ടറേട്ടിൽ എത്തി പത്രിക സമർപ്പിക്കുക. ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ നാളെയാകും  പത്രിക നൽകുക. പ്രചാരണത്തിന് വേഗം കൂട്ടാൻ യുഡിഫ് നേതാക്കളുടെ യോഗം 12മണിക്ക് കൊച്ചിയിൽ ചേരും. ആം ആദ്മി ട്വീന്റി ട്വീന്റി സ്ഥാനാർതിയെ നിർത്താത്തത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതി- വലത് മുന്നണികൾ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.