കോളേജ് വിദ്യാർഥികളിൽ അക്കാദമിക് രംഗത്തെ സമ്മർദങ്ങള്‍ നേരിടാൻ പദ്ധതിയുമായി യുജിസി . ശാരീരകവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് സർവകലാശാലകളിൽ പ്രത്യേക സമിതികൾ രൂപീകരിക്കാൻ ശുപാർശയുമായി യുജിസി . എല്ലാ കലാലയങ്ങിളും സ്റ്റുഡന്റസ് സർവീസ് സെന്റർ രൂപവത്കരിച്ച് സൈക്കോളജി കൗൺസിലിങ് സെന്ററുകൾ ആരംഭിക്കും. അക്കാദമിക സമ്മർദത്തിന് കൂടുതൽ സാധ്യതയുള്ള വിദ്യാർഥികളെ കണ്ടെത്തി സമിതി പ്രത്യേക പരിഗണന  നൽകും . 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർഥികളുടെ ശാരീരിക ആരോഗ്യം ഉറപ്പു വരുത്തുക, കായിക പരിശീലനം നൽകുക, മാനസികവും വൈകാരികവുമായ ആരോഗ്യം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യം വെച്ചുള്ള മാർഗനിർശേങ്ങൾ യുജിസി പുറത്തിറക്കും . സർവകലാശാലകളിൽ പഠനം പാതി വഴിക്ക് ഉപേക്ഷിച്ച് വിദ്യാർഥികൾ പോകുന്നത് തടയാൻ സമിതി സഹായകമാകുമെന്നാണ് യുജിസിയുടെ വിലയിരുത്തൽ .


രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾ നേരിടുന്ന മാനസികവും വൈകാരികവുമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്റ്റുഡന്റ്സ് സർവീസ് സെന്ററുകൾ രൂപീകരിക്കാനും നിർദേശം .  ഗ്രാമീണ മേഖലയിൽ നിന്ന് എത്തുന്ന വിദ്യാർഥികൾ, പൺകുട്ടികൾ, ഭിന്നശേഷിക്കാരായ വിദ്യാർഥികൾ തുടങ്ങിയവർക്ക് പരിഗണന നൽകണം . 


വിദ്യാർഥികളുടെ ശാരീരിക ആരോഗ്യം ഉറപ്പു വരുത്തുക, കായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, പരസ്പര സഹകരണത്തിനും സഹായത്തിനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് സമിതിയുടെ പ്രധാന ഉദ്ദേശം . ഫോൺ,ഇ മെയിൽ, സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ സഹായം ആവശ്യപ്പെടുന്ന വിദ്യാർഥികൾക്ക് സ്വകാര്യത ഉറപ്പുവരുത്തി അവ ലഭ്യമാക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...