തിരുവനന്തപുരം: ബൈക്ക് അഭ്യാസം (Bike race) നടത്തുന്നതിനിടെ അപകടം. ബൈക്ക് ഇടിച്ച് വയോധികന് ​ഗുരുതരമായി പരിക്കേറ്റു. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനായി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ വീഡിയോ ഷൂട്ട് (Video) ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കിളിമാനൂര്‍ തൊളിക്കുഴി റോഡില്‍ ആണ് അപകടം നടന്നത്. ചാരുപാറ താഴ്‌വാരം വീട്ടിൽ ഭാസ്‍കരപിള്ള (90) യ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേ​ഗതയിലെത്തിയ (Over speed) ബൈക്ക് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.


ALSO READ: Bike racing: ബൈക്ക് റേസിങ് നടത്തുന്നതിനിടെ അപകടം; യുവാവിന്റെ കാൽ ഒടിഞ്ഞു തൂങ്ങി


ഭാസ്കരപിള്ളയുടെ തലയ്ക്കും കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ വയോധികന്‍റെ കുടുംബം കിളിമാനൂര്‍ പൊലീസിലും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി. കഴിഞ്ഞദിവസം നെയ്യാർ ഡാമിൽ ബൈക്ക് റേസിങ് നടത്തിയ യുവാവിന്‍റെ കാല് അപകടത്തിൽപ്പെട്ട് (Accident) ഒടിഞ്ഞു തൂങ്ങിയിരുന്നു.


മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. റേസിങ് നടത്തുന്നതിനിടെ പെട്ടെന്ന് ബൈക്ക് വെട്ടിച്ചതിനെ തുടർന്ന് പുറകേ വന്ന ബുള്ളറ്റ് ബൈക്കിൽ ഇടിക്കുകയായിരുന്നു. നെയ്യാർ ഡാമിന് സമീപം അപകടകരമായ രീതിയിൽ ബൈക്ക് റേസിങ് നടത്തുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.