Accident: ആലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു
Allappuzha road accident: സ്വകാര്യ ആശുപത്രി ജീവനക്കാരനായ പി.വി.സുനി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
ആലപ്പുഴ: ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സ്വകാര്യ ആശുപത്രി ജീവനക്കാരനായ പി.വി.സുനി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. സുനി ജോലിക്കായി ബൈക്കിൽ പോകവേ അമിതവേഗത്തിൽ എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ഭാര്യ: ലീന. മക്കൾ: അനന്തകൃഷ്ണൻ, പാർവതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...