Accident : ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 മലയാളി മെഡിക്കൽ വിദ്യാർഥികൾ മരിച്ചു
Bengaluru-Mysore Expressway Accident : വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു
ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) മലപ്പുറം നിലമ്പൂർ സ്വദേശി നിഥിൻ (21) എന്നിവരാണ് മരിച്ചത്. ഇരുവരും മൈസൂരു കാവേരി കോളജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ്.
ഇന്ന് ഞായറാഴ്ച മൈസൂരു ഫിഷ് ലാൻഡിന് സമീപത്താണ് അപകടം. ബംഗളൂരുവിൽ നിന്നും മൈസൂരുവിലേക്ക് വരികയായിരുന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...