Accident: മലപ്പുറത്ത് വൻ വാഹനാപകടം; നാല് വാഹനങ്ങൾ കൂട്ടിയിച്ച് 32 പേർക്ക് പരിക്ക്
Massive accident in Malappuram: മഞ്ചേരിയിൽ നിന്ന് തിരൂരിലേയ്ക്ക് പോകുകയായിരുന്ന ബസ് എതിർ ദിശയിൽ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
കോട്ടക്കൽ: മലപ്പുറം കോട്ടക്കലിന് സമീപം വൻ വാഹനാപകടം. എടരിക്കോട്-തിരൂർ റോഡിൽ നാല് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
മഞ്ചേരിയിൽ നിന്ന് തിരൂരിലേയ്ക്ക് പോകുകയായിരുന്ന മാനൂസ് എന്ന ബസും തിരൂരിൽ നിന്ന് മഞ്ചേരിയിലേയ്ക്ക് പോകുകയായിരുന്ന കെ.ടി.ആർ എന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് കാറുകളും കൂട്ടിയിടിച്ചു. ഒരു ബസിന് പിന്നിൽ ഒരു കാറും മറ്റൊരു ബസ് വേറെ ഒരു കാറുമായും കൂട്ടിയിടിക്കുകയായിരുന്നു.
READ ALSO: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ഇബി ലൈൻമാന് തടവ് ശിക്ഷ
സംസ്ഥാനത്ത് 12 ജില്ലകളിൽ ഞായറാഴ്ച വരെ പരക്കെ വേനൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഒഴികെ ഞായറാഴ്ച വരെ പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ വേനൽമഴയുണ്ടാകുമെന്നാണ് പ്രവചനം. മധ്യ- തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...