മലപ്പുറം: ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ദേശീയപാത 66ൽ വളാഞ്ചേരി വട്ടപ്പാറയിലാണ് അപകടമുണ്ടായത്. ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ 6.40 ഓടെയാണ് സംഭവം. ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. മുപ്പതടിയോളം താഴ്ചയിലേക്കാണ്  ലോറി മറിഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം ഭാഗത്തേക്ക് സവാള കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ലോറിയുടെ ക്യാബിനിൽ മൂന്ന് പേർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെത്തിച്ച് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.


മൂന്നാറിൽ വിനോദ സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞ് 22 പേർക്ക് പരിക്ക്


മൂന്നാർ: മൂന്നാറിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. എറണാകുളത്ത് നിന്ന് മൂന്നാർ സന്ദർശിക്കാൻ എത്തിയ സംഘം സഞ്ചരിച്ച് വാഹനമാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം പനങ്ങാട് ചെമ്മീൻ കെട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികളും കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ആനച്ചാൽ വണ്ടർവാലി പാർക്കിന് സമീപത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ മറിയുകയായിരുന്നു.


വ്യാഴാഴ്ച രാവിലെയാണ് സംഘം മൂന്നാർ സന്ദർശനത്തിനായി എറണാകുളത്ത് നിന്ന് എത്തിയത്. വൈകിട്ടോടെ എറണാകുളത്തേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. ഉടൻ തന്നെ ഡ്രൈവർ നടത്തിയ സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവാക്കി.


ഡ്രൈവർ പാങ്ങാട് ഞാവതടത്തിൽ സുധൻ (56) യാത്രക്കാരായിരുന്ന രമണി വേലായുധൻ (61), പി കെ ശാന്ത (64), അശോകൻ  (58), സുശീല (50), സീനത്ത് (56), കുഞ്ഞുപെണ്ണ്  (70), വത്സല (45), ഇന്ദിര  (47), കുമാരി (56), സീനത്ത് (55), സുലേതാ (57), സുലേതയുടെ കൊച്ചുമകൾ ശ്രീലക്ഷ്മി  (7), പി എ രാധ  (57), പച്ച (68), അനാമിക (15),  അഖില (11),  ആയുഷ് (4), ലീല  (69), ബുഷറ (55), സൂര്യ (38) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.