വയനാട്: സൗഹൃദത്തിൽ നിന്ന് പിന്മാറിയ യുവതിയെയും അച്ഛനെയും കുത്തിപരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. നരിക്കുണ്ട് സ്വദേശിയായ  ഷോബിഷിനെയാണ് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പൗലോസ്, മകൾ നിഷ എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്പലവയൽ കുറ്റികൈതയിൽ വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്കാണ്  സംഭവം. ഓട്ടോയുമായി നിഷയുടെ വീട്ടിലെത്തിയ പ്രതി ഷോബിഷ് നിഷയുമായി തർക്കത്തിലേർപ്പെടുകയും പിന്നീട് കയ്യിൽ കരുതിയ കത്തിഉപയോഗിച്ച് നിഷയെ കുത്തുകയായിരുന്നു. തടയാനെത്തിയ പിതാവ് പൗലോസിനെയും പ്രതി കുത്തി.


ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.  പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അമ്പലവയൽ പെ‍ാലീസ് പ്രതിയെ സംഭവസ്ഥലത്തു നിന്നും പിടികൂടുകയായിരുന്നു. 


ഷോബിഷും നിഷയുമയി വർഷങ്ങളായി സൗഹൃദത്തിലായിരുന്നു. പിന്നീട് ഈ സൗഹൃദത്തിൽ നിന്നും നിഷ പിന്മാറി. ഇതുമൂലമുള്ള വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ  പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. കുത്താൻ ഉപയോഗിച്ച ആയുധവും സ്ഥലത്ത് നിന്നും കണ്ടെത്തി.  കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.