Actor Innocent Death: ഇന്നസെന്റിന്റെ സംസ്കാരം നാളെ; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം
Actor Innocent Death: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു താരം എന്നത് സംശയമില്ലാത്ത കാര്യമാണ്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊച്ചി: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് രാവിലെ 8 മണി മുതൽ 11 മണിവരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് സ്വന്തം നാടായ ഇരിങ്ങാലക്കുടയിലേക്ക് മൃതദേഹം കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകീട്ട് മൂന്ന് മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനമുണ്ടാകും.
Also Read: ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിൽ തുടരവെയാണ് ഇന്നസെന്റിന്റെ മരണം. 75 വയസായിരുന്നു അദ്ദേഹത്തിന്. കോവിഡിനെ തുടർന്നുണ്ടായ ന്യുമോണിയ ബാധയാണ് ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരമാക്കിയത്. ഇന്നലെ രാത്രി 10.30 ഓടെയാണ് മരണം സ്ഥിരീകരിക്കുന്നത്. മാർച്ച് മൂന്നു മുതൽ ഇന്നസെന്റിനെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് തവണ അർബുദത്തെ അതിജീവിച്ചയാളാണ് താരം. 2014 തിരഞ്ഞെടുപ്പിലൂടെ ചാലക്കുടിയിൽ നിന്നും ലോക്സഭാംഗത്വം നേടിയിരുന്നു. മലയാള സിനിമ സംഘടനയായ അമ്മയുടെ പ്രസിഡന്റായി ദീർഘനാൾ പ്രവർത്തിച്ചിരുന്നു. അമ്മയുടെ അധ്യക്ഷനായി 12 വർഷം ഇന്നസെന്റ് പ്രവർത്തിച്ചിരുന്നു.
Also Read: Shani Nakshatra Parivartan 2023: രാഹുവിന്റെ നക്ഷത്രത്തിൽ ശനി; ഈ രാശിക്കാർ സൂക്ഷിക്കുക!
മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു താരം എന്നത് സംശയമില്ലാത്ത കാര്യമാണ്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം മൂർച്ഛിച്ചതോടെ അദ്ദേഹത്തിൻറെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായി. 1972 ൽ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയ ഇന്നസെന്‍റ് 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ചു. കാൻസറിനെ നിസാരമായി കണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...