Joju George|ജോജു ജോർജിന്റെ കാർ തകർത്ത കേസ്, 5 കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം
കാറിന്റെ വിലയുടെ 50 ശതമാനം കെട്ടണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
എറണാകുളം: നടൻ ജോജു ജോർജിന്റെ (Joju George) കാർ അടിച്ചു തകർത്ത കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. മുൻ മേയർ ടോണി ചമ്മിണി (tony chammany) ഉള്‍പ്പെടെ അഞ്ച് കോൺഗ്രസ് (congress) നേതാക്കൾക്കാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം (Bail) അനുവദിച്ചത്.
ജോജുവിന്റെ കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇത്പ്രകാരം 37,000 രൂപ വീതം നേതാക്കൾ ഓരോരുത്തരും കോടതിയിൽ കെട്ടിവയ്ക്കണം. ഒപ്പം 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും കേസുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് വിധിച്ചിട്ടുണ്ട്. നിലവിൽ അഞ്ച് നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത് ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
Also Read: Joju George : ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ പ്രതികളുടെ ജാമ്യപേക്ഷയിൽ ഇന്ന് വിധി
കാറിന്റെ വിലയുടെ 50 ശതമാനം കെട്ടണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ ഇത് തള്ളിയ കോടതി കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. കാറിന്റെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്.
അതിനിടെ പരാതി നൽകിയിട്ടും ജോജുവിനെതിരെ കേസെടുക്കാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന‍്റെ ആഭിമുഖ്യത്തിൽ ഇന്ന് മരട് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എറണാകുളം ഡിസിസി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർധനവിനെതിരെ നവംബർ 1ന് നടന്ന കോൺഗ്രസിന്റെ ചക്ര സ്തംഭന സമരത്തിനിടെ ജോജു ജോർജ് മഹിളാ കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ചെന്നാണ് ആക്ഷേപം.
ഈ സമരത്തിനിടെയാണ് നേതാക്കൾ ജോജുവിന്റെ (Joju George) കാർ തകർത്തത്. കോൺഗ്രസ് സമരത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജോജു ജോർജ് രംഗത്തെത്തിയതോടെയാണ് കോൺഗ്രസ് പ്രവർത്തകരുമായി (Congress Workers) വാക്കേറ്റമുണ്ടായത്. ഇതിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനത്തിന്റെ ചില്ല് തകർക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...