കൊച്ചി : കഴിഞ്ഞ വർഷം വൈറ്റിലയിൽ വെച്ച് നടൻ ജോജു ജോർജിന് കോൺഗ്രസ് നേതാക്കൾ ആക്രമിച്ച സംഭവത്തിൽ കേസ് റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന ഹൈക്കോടതി. ജോജു ജോർജ് നൽകയിൽ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുകയായിരുന്നു. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടനും കോൺഗ്രസ് നേതാക്കളും കോടതിയെ വീണ്ടും സമീപിച്ചപ്പോഴാണ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള പൊതുഗതാഗതം സംവിധാനം തടസ്സപ്പെടുത്തിയ കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് തുടരാൻ തനിക്ക് ആഗ്രഹമില്ലെന്ന് അറിയിച്ചുകൊണ്ട് ജോജു കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. അതെ തുടർന്ന് നടനെ ദേഹോപദ്രവം ഏൽപിച്ചതും അസഭ്യവർഷം പറഞ്ഞതും തുടങ്ങിയ കോൺഗ്രസ് നേതാക്കാൾക്കെതിരെയുള്ള കേസുകൾ കോടതി റദ്ദാക്കി. എന്നാൽ നടന്റെ ആവശ്യപ്രകാരം വ്യക്തിപരമായ കേസുകൾ പിൻവലിക്കാം പൊതുജനത്തെ ബുദ്ധിമുട്ടിച്ച കാര്യം കുറ്റകൃത്യമാണെന്ന് കോടതി നിലപാടെടുത്തു. 


ALSO READ : Priya Varghese : പ്രിയ വർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ നീട്ടി; ഗവേഷണകാലം അധ്യാപന പരിചയമല്ലെന്ന് യുജിസി


സംഭവത്തിൽ കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എട്ട് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കോൺ​ഗ്രസ് നടത്തിയ സമരത്തിനിടെയാണ് നടൻ ജോജു ജോർജും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്. 


ഇതിനിടെ ജോജുവിന്റെ വാഹനം കോൺ​ഗ്രസ് പ്രവർത്തകർ തകർത്തു. കാറിന്റെ പുറകിലെ ചില്ലാണ് അടിച്ച് തകർത്തത്. ജോജു ജോർജ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന് കോൺ​ഗ്രസ് ആരോപിച്ചതിനെ തുടർന്ന് നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ വൈദ്യ പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.