`ദിലീപിനോട് പലർക്കും വ്യക്തിവൈരാഗ്യം,കുറ്റക്കാരനാവരുതെയെന്ന പ്രാർത്ഥനമാത്രം`;ദിലീപിനൊപ്പമെന്ന് നടൻ കൊച്ചുപ്രേമൻ- ZEE MALAYALAM NEWS EXCLUSIVE
`പലർക്കും ദിലീപിനോട് വ്യക്തി വൈരാഗ്യമുണ്ട്. അതിനാലാണ് ദിലീപിനെ അവർ വേട്ടയാടുന്നത്. അദ്ദേഹം കുറ്റം ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. കുറ്റക്കാരൻ ആവരുതേയെന്ന പ്രാർത്ഥന മാത്രമാണെനിക്ക്`
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനെ പിന്തുണച്ച് മുതിർന്ന മലയാളം നടൻ കൊച്ചു പ്രേമൻ. നടിയെ ആക്രമിച്ച കേസിൽ കൊച്ചു പ്രേമന്റെ ആദ്യ പ്രതികരണം
സീ മലയാളം ന്യൂസിനോട്.
'പലർക്കും ദിലീപിനോട് വ്യക്തി വൈരാഗ്യമുണ്ട്. അതിനാലാണ് ദിലീപിനെ അവർ വേട്ടയാടുന്നത്. അദ്ദേഹം കുറ്റം ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. കുറ്റക്കാരൻ ആവരുതേയെന്ന പ്രാർത്ഥന മാത്രമാണെനിക്ക്. അദ്ദേഹത്തിന്റെ പെരുമാറ്റവും സ്വഭാവവും കാണിക്കുന്നത് അത്തരത്തിലൊരു ക്രൂരത ചെയ്യില്ല എന്ന് തന്നെയാണ്. എല്ലാവരോടും ഒരു പോലെ പെരുമാറുന്നയാളാണ് ദിലീപ്' എന്നും കൊച്ചു പ്രേമൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
മുതിർന്ന നടൻ മധുവും ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.'ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല. മറിച്ചൊരു വാർത്ത വരാൻ ആഗ്രഹിക്കുന്നുമില്ലയെന്ന് മധു സീ മലയാളം ന്യൂസിനോട് പറഞ്ഞു. ദിലീപുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള നടൻ കൂടി ആണ് മധു. ആരെയും കുറ്റപ്പെടുത്തുന്നില്ലന്നും സത്യം ഇപ്പോഴും തനിക്കറിയില്ലെന്നും മധു വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...