തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ പ്രതികരണവുമായി നടന്‍ കൃഷ്ണകുമാര്‍. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Onam: ഓണ വിപണി ഉണര്‍ന്നു, കടകള്‍ക്ക് രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം


''എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും..  മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ..  അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല..  കത്താതെ  കിടക്കുന്ന,  പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്..  അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നതു..  അന്നും എന്നും നാളെയും  അതുണ്ടാകും..'' -കൃഷ്ണകുമാര്‍ കുറിച്ചു.


പ്രമേയം പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാന്‍ കലാപം സൃഷ്ടിക്കുന്നു: കോടിയേരി


കൃഷ്ണകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:


മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു "well planned murder" ആയിരുന്നു..  കൊലപാതകം നേരിൽ കാണാൻ,  കൊല്ലാൻ അയച്ചവർ   ഒരു ഫോട്ടോഗ്രാഫറെയും  ഏർപ്പാടാക്കി.  മനുഷ്യ ബോംബ് പൊട്ടിയപ്പോൾ  രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും..  എല്ലാം നശിച്ചെങ്കിലും ആ  ക്യാമറ  മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു..  അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും,  വഴിതിരുവും ഉണ്ടാക്കിയത്.  പ്രകൃതി അങ്ങിനെ ആണ്.  ഒരു തെളിവ് ബാക്കി വെക്കും. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും..  മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ..  അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല..  കത്താതെ  കിടക്കുന്ന,  പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്..  അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നതു..  അന്നും എന്നും നാളെയും  അതുണ്ടാകും..


മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു "well planned murder" ആയിരുന്നു.. കൊലപാതകം നേരിൽ കാണാൻ, കൊല്ലാൻ അയച്ചവർ...

Posted by Krishna Kumar on Tuesday, 25 August 2020