മലപ്പുറം: നടൻ മാമുക്കോയ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ.  മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. ഉദ്‌ഘാടന ചടങ്ങ് നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Modi in Kerala: യുവം വേദിക്ക് സമീപം മോദിക്കെതിരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ


ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. മത്സരത്തിന് മുന്നോടിയായി താരം മൈതാനത്ത് എത്തുകയും കാണികൾക്കൊപ്പം ഫോട്ടോ എടുക്കുകയുണ്ടായി ഇതിനിടെ ശരീരം വിയർത്ത്   ക്ഷീണം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു. താരമിപ്പോൾ അത്യാഹിതവിഭാഗത്തിൽ നിരീക്ഷണത്തിലാണ്.  തലച്ചോറിലേക്കുള്ള രക്തസമ്മർദ്ദം വർധിച്ചതാണ് കാരണമെന്നും കാർഡിയോളജി വിഭാഗത്തിൻെറ അടക്കം നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.  കാർഡിയാക് അറസ്റ്റ് ആയാണ് മാമുക്കോയയെ ഇവിടെ എത്തിച്ചതെന്നും ആറോ ഏഴോ സിപിആർ നൽകിയപ്പോൾ നില മെച്ചപ്പെട്ടുവെന്നും നിലവിൽ ഐസിയുവിൽ വെന്റിലേറ്റർ സപ്പോർട്ടിലാണ് ഉള്ളത്. കുടുംബാംഗങ്ങൾ കോഴിക്കോട്ടുനിന്നും എത്തിയശേഷം അവരുമായി ആലോചിച്ച് നിലവിൽ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഇപ്പോൾ ബിപിയെല്ലാം സാധാരണ നിലയിലാണെന്നും മാമുക്കോയയെ ചികിത്സിച്ച ഡോക്‌ടർ പറഞ്ഞിരുന്നു. 


Also Read: Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..


അതനുസരിച്ചു രാത്രി പതിനൊന്നര മണിയോടെ ബന്ധുക്കൾ ആശുപത്രിയിലെത്തുകയും തുടർന്ന് അദ്ദേഹത്തിന് പതിവ് ചികിത്സ നൽകുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയും രാത്രി ഒരു മണിയോടെ മാമുക്കോയയെ വണ്ടൂരിൽ നിന്നും ആംബുലൻസിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.