നിയുക്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ ഫോണിലൂടെ അഭിനന്ദിച്ച് Mohanlal
നമുക്കെല്ലാവർക്കും പ്രിയപ്പെട്ട നഗരമാണ് തുരുവനന്തപുരമെന്നും അതിനെ കൂടുതൽ മനോഹരമാക്കാനുള്ള സന്ദർഭമാണിത് എന്നാണ് അഭിനന്ദനത്തിനൊപ്പം മോഹൻലാൽ പറഞ്ഞത്.
തിരുവനന്തപുരം: ഇരുപത്തിയൊന്നാമത്തെ വയസിൽ തലസ്ഥാനത്തിന്റെ മേയർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആര്യക്ക് (Arya Rajendran) എല്ലാ ആശംസകളും നേർന്നുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ഫോൺ കോൾ എത്തി.
നമുക്കെല്ലാവർക്കും പ്രിയപ്പെട്ട നഗരമാണ് തുരുവനന്തപുരമെന്നും (Thiruvananthapuram) അതിനെ കൂടുതൽ മനോഹരമാക്കാനുള്ള സന്ദർഭമാണിത് എന്നാണ് അഭിനന്ദനത്തിനൊപ്പം മോഹൻലാൽ പറഞ്ഞത്. കൂടാതെ മുന്നോട്ടുളള യാത്രയിൽ എല്ലാ പിന്തുണകളും നൽകുന്നുവെന്നും ഒപ്പം തിരുവനന്തപുരത്ത് അടുത്തവട്ടം വരുമ്പോൾ നേരിൽ കാണാമെന്നും മോഹൻലാൽ (Mohanlal) ആര്യയോട് പറഞ്ഞു.
Also Read: ഇനി ഈ 21കാരി തിരുവനന്തപുരം നഗരം ഭരിക്കും
സംഭാഷണത്തിനിടയിൽ തന്നോട് ആരെങ്കിലും വീടെവിടാ എന്നു ചോദിക്കുമ്പോൾ മോഹൻലാലിന്റെ വീടിനോട് ചേർന്നാണ് എന്നാണ് പറയുന്നതെന്ന് ആര്യ (Arya Rajendran) മോഹൻലാലിനോട് പറഞ്ഞു. എന്നാൽ നേരത്തെ മുടവൻമുഗളിലുയുണ്ടായിരുന്ന തന്റെ അമ്മ ഇപ്പോൾ തന്റെകൂടെ തേവരയിലാണെന്നും (Thevara) അതുകൊണ്ടാണ് തന്റെ തിരുവനന്തപുരത്തേക്കുള്ള വരവ് കുറഞ്ഞതെന്നും ലാലേട്ടനും അറിയിച്ചു.
ലാലേട്ടൻ ആര്യ രാജേന്ദ്രൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട മുടവൻമുഗൾ വാർഡിലെ (Mudavanmugal Ward) വോട്ടർ കൂടിയാണ് എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy