തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് ഗാന്ധി സ്മാരക നിധിയില്‍ നടന്ന ഗാന്ധി ജയന്തി ആഘോഷങ്ങളില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ പങ്കെടുത്തു. ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്‍പില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ യജ്ഞത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ചടങ്ങില്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. സ്വച്ഛതാ ഹി സേവ എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ചാണ് മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ശുചീകരണ യജ്ഞം നടക്കുന്നത്. കേരളത്തിലെ തൊണ്ണൂറിലധികം ഫാന്‍സ് അസോസിയേഷന്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടക്കും.


ഒരു ദിവസത്തിലൊതുങ്ങുന്ന ശുചീകരണമല്ല, തുടര്‍പ്രവര്‍ത്തനം ഉറപ്പാക്കുന്ന രീതിയില്‍ മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.