Actor Premkumar: നടന് പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല
Kerala State Chalachitra Academy: സംവിധായകൻ രഞ്ജിത്ത് രാജിവച്ച ഒഴിവിലാണ് പ്രേം കുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് താൽക്കാലികമായി നിയമിച്ചത്.
തിരുവനന്തപുരം: നടൻ പ്രേം കുമാറിന് കേരള ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ് പ്രേം കുമാർ. സംവിധായകൻ രഞ്ജിത്ത് രാജിവച്ച ഒഴിവിലാണ് പ്രേം കുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് താൽക്കാലികമായി നിയമിച്ചത്.
മുതിർന്ന സംവിധായകൻ ഷാജി എൻ കരുണിന്റെ പേര് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈസ് ചെയർമാനായ പ്രേം കുമാറിന് ചുമതല നൽകി സർക്കാർ പ്രശ്ന പരിഹാരം കണ്ടത്.
സിനിമ കോൺക്ലേവ്, സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം, ഐഎഫ്എഫ്കെ ഉൾപ്പെടെയുള്ള ദൗത്യങ്ങളാണ് പ്രേം കുമാറിന് മുന്നിലുള്ളത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി ആദ്യമായാണ് സംവിധായകൻ അല്ലാത്ത ഒരാൾ വരുന്നത്. ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്നാണ് സംവിധായകൻ രഞ്ജിത്ത് രാജിവച്ചത്.
നിവിൻ പോളിക്കെതിരെ പീഡനക്കേസ്; വിദേശത്ത് വച്ച് പീഡിപ്പിച്ചെന്ന് യുവതി, പോലീസ് കേസെടുത്തു
എറണാകുളം: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. കഴിഞ്ഞ നവംബറിൽ ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ എറണാകുളം ഊന്നുകൽ പോലീസ് കേസെടുത്തു. എസ്ഐടി സംഘം അന്വേഷണം ഏറ്റെടുക്കും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, യുവതി നിവിൻ പോളിക്കെതിരെ ഒരു മാസം മുൻപ് നൽകിയ പരാതിയിൽ പീഡന ആരോപണമില്ല.
നിവിൻ പോളിയും കൂട്ടരും മർദ്ദിച്ചുവെന്നായിരുന്നു ഒരു മാസം മുൻപ് പരാതി നൽകിയത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. ആശുപത്രി രേഖകൾ ഹാജരാക്കാനും യുവതിക്ക് കഴിഞ്ഞില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.