ന്യൂഡൽഹി: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 8 വർഷത്തിന് ശേഷമാണ് നടി പരാതി നൽകിയതെന്ന വസ്തുത കണക്കിലെടുത്താണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഹേമ കമ്മിറ്റിക്ക് മുൻപാകെയും നടി പരാതി നൽകിയില്ല. അന്വേഷണവുമായി സഹകരിക്കണമെന്നും വിചാരണ കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹ്രസ്വവാദം കേട്ട ശേഷം സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. സിദ്ദിഖിനെ കാണാൻ രക്ഷിതാക്കൾക്കൊപ്പമാണ് നടി വന്നതെന്ന് സമ്മതിച്ചതായി അഭിഭാഷകൻ മുകുൾ റോതഗി വാദിച്ചു. ആദ്യ ഫേസ്ബുക്ക് പോസ്റ്റിൽ സിദ്ദിഖിനെതിരെ ആരോപണമില്ലായിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെയും അപമാനിച്ചു. ഇത് ചൂണ്ടിക്കാട്ടി സിദ്ദിഖ് പരാതി നൽകിയതിന് ശേഷമാണ് നടി പൊലീസിനെ സമീപിച്ചതെന്നും റോതഗി വ്യക്തമാക്കി. പഴയ മൊബൈൽ ഫോണുകൾ തന്‍റെ കൈവശമില്ലെന്നും സിദ്ദിഖ് ആവർത്തിച്ചു.


Also Read: Hello Mummy: മലയാള സിനിമയിൽ വീണ്ടും ഫാന്റസി കോമഡി ത്രില്ലർ; 'ഹലോ മമ്മി' തിയറ്ററുകളിലേക്ക്


 


അതേസമയം നടി പറഞ്ഞ കാര്യങ്ങൾ പ്രഥമദൃഷ്ട്യ ശരിയാണെന്നതിന് തെളിവുണ്ടെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ രഞ്ചിത് കുമാർ പറഞ്ഞു. ജാമ്യം നൽകിയാൽ നടിയുടെ കുടുംബാംഗങ്ങൾക്ക് ഭീഷണിയാണെന്നും മറ്റു കേസുകളെയും ഇത് ബാധിക്കുമെന്നും സംസ്ഥാനം വാദിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.