ന്യൂഡൽഹി: നടൻ സുരേഷ് ഗോപിക്ക് ഇനി മുതൽ പുതിയ ചുമതല. സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി താരത്തെ നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തേക്കാണ് ചുമതല.  ഇന്‍സ്റ്റിറ്റ്യൂട്ടിൻറെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്ന പദവിയും ഇക്കാലയളവിൽ സുരേഷ് ഗോപി വഹിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

താങ്കളുടെ അനുഭവസമ്പത്തും സിനിമാ മികവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടുതല്‍ സമ്പന്നമാക്കുമെന്ന് സുരേഷ് ഗോപിയുടെ പുതിയ ചുമതല പ്രഖ്യാപിച്ച ശേഷം അനുരാഗ് ഠാക്കൂര്‍ താരത്തെ എക്‌സിലൂടെ അറിയിച്ചു. മികച്ച കാലയളവ് ആശംസിക്കുന്നതായും മന്ത്രി തൻറെ ട്വീറ്റിൽ സൂചിപ്പിച്ചു.


1995-ൽ കൊൽക്കത്തയിലാണ് പ്രശസ്ത സംവിധായകാൻ സത്യജിത്റായ് യുടെ പേരിൽ ഫിലിം ഇൻസ്റ്റ്യിറ്റ്യൂട്ട് ആരംഭിച്ചത്. കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഗവേണിംഗ് കൗൺസിൽ, സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റി, അക്കാദമിക് കൗൺസിൽ എന്നിവയുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്.


നേരത്തെ നടൻ ആര്‍ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി തിരഞ്ഞെടുത്തിരുന്നു. ഇതും 3 വർഷ കാലാവധിയിലാണ്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിന് മുൻപുള്ള മാറ്റങ്ങളാണിതെന്നാണ് സൂചന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.