പീഡന പരാതിയിൽ ഉണ്ണി മുകുന്ദന് തിരിച്ചടി; വിചാരണ തുടരാൻ ഉത്തരവിട്ട് ഹൈക്കോടതി
കേസ് ഒത്തുതീർപ്പാക്കിയതായി നടന്റെ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പരാതിക്കാരി ഇത് നിഷേധിക്കുകയായിരുന്നു.
കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാൻ ഹൈക്കോടതി ഉത്തരവ്. വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതി വിചാരണ തുടരാൻ ഉത്തരവിട്ടത്. കേസ് ഒത്തുതീർപ്പാക്കിയതായി നടന്റെ അബിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പരാതിക്കാരി ഇത് നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഒത്തുതീരപ്പിന് തയാറല്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ ഉത്തരവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...