കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബു ജാമ്യം നേടിയതോടെ കേസിൽ അപ്പീൽ നൽകാൻ പോലീസ്. കേസിൽ അപ്പീൽ പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.വിദേശത്ത് ഒളിവിൽ പോയി ജാമ്യം നേടുന്നത് പ്രോത്സാഹിപ്പിക്കാനാകില്ല .വിജയ് ബാബു ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ ഉറച്ച് നിൽക്കുന്നതായും കമ്മീഷണർ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉപാധികളോടെയാണ് വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജൂൺ 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
രാവിലെ 9 മുതൽ ആറുവരെ അന്ന് വിജയ് ബാബുവിനെ ചോദ്യം ചെയ്യാം.കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.വിജയ് ബാബു നാട്ടിൽ ഉണ്ടാകണമെന്ന് കോടതി പറഞ്ഞു.


 


അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ടി വന്നാൽ ഹാജരാകണം. നടിക്കെതിരെ സാമൂഹ്യ മാധ്യമത്തിലടക്കം ഒരു പരാമർശവും നടത്തരുത് തുടങ്ങിയവയാണ് നിർദേശങ്ങൾ.
കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിജയ് ബാബു കോടതിയിൽ വാദിച്ചത്.
ഈ വാദമുഖങ്ങളാണ് വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം ലഭിക്കാൻ അനുകൂലമായത്.


പരാതിക്കാരിയായ നടി തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണ്. സിനിമയിൽ അവസരം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് നടി തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതെന്നും വിജയ് ബാബു വാദിച്ചിരുന്നു.മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയിലുള്ളത്.ഈ തീയതികൾക്ക്​ ശേഷവും നടിയുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വാട്സ്​ആപ്പ് സന്ദേശങ്ങളുടെ പകർപ്പുകളും മറ്റും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിരുന്നു.
 


പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന്​ നടിയുടെ അഭിഭാഷകൻ വിശദീകരിച്ചിരുന്നു. ഇതിനാൽ തന്നെ പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും  കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ ഉപാധി വെച്ചിട്ടുണ്ട്. നീതിയുക്തമായ വിചാരണ സാധ്യമാക്കാനും സമൂഹത്തിന്റെ താൽപര്യം സംരക്ഷിക്കാനും മുൻകൂർ ജാമ്യ ഹർജി തള്ളണമെന്ന വാദം നടിയുടെ അഭിഭാഷകൻ ഉയർത്തിയെങ്കിലും കോടതി അത് പരിഗണിച്ചില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.