രാജമൗലിയുടെ 'ആർ.ആർ.ആർ' ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നോട്ട് പോവുകയാണ്. ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകളെല്ലാം തകർക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ. അപ്പോഴാണ് 'ഒരുത്തി' സിനിമയുടെ പ്രസ് മീറ്റിൽ 'ആർ.ആർ.ആർ' വൃത്തികെട്ട സിനിമയാണെന്ന നടൻ വിനായകന്റെ പരാമർശം വീണ്ടും സോഷ്യൽ മീഡിയ ഓർത്തെടുക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീവിരുദ്ധതയും ലൈംഗികചുവയോടെയുള്ള സംസാരവും വിനായകനെതിരെ രൂക്ഷമായ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അതിനൊപ്പമാണ് ആർ.ആർ.ആർ ചിത്രത്തിന്റെ പരാമർശവും വിനായകന് തലവേദനയായി മാറുന്നത്. സി.ജി. അഥവാ കമ്പ്യൂട്ടർ ജെനെറേറ്റഡ് ഇമേജറി എന്ന കോൺസെപ്റ്റിനെക്കുറിച്ച് മനസ്സിലാക്കി വേണം ഇങ്ങനെയുള്ള സിനിമകൾ ചെയ്യാനെന്നും അല്ലാതെ ആനയുടെ പുറത്ത് എയറിൽ നിൽക്കുന്നത് പോലെ കാണിച്ചിട്ട് അത് ഭയങ്കരമാണെന്ന് പറയുന്നത് വൃത്തികേടാണെന്നും വിനായകൻ പറഞ്ഞു. 


ഒരുത്തി സിനിമയുടെ പ്രസ് മീറ്റിന് ശേഷം നിരവധി ട്രോളുകളാണ് വിനായകന് നേരെ ഉണ്ടായത്. "പത്ത് സ്ത്രീകളോട് ഞാൻ സെക്‌സ് ചോദിച്ച് വാങ്ങുകയായിരുന്നു, ഇതിനെയാണ് നിങ്ങൾ മീ ടു എന്ന് പറയുന്നതെങ്കിൽ ഞാൻ ഇനിയും ചോദിക്കും"എന്നുള്ള വിനായകന്റെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.