നടി ആക്രമിക്കപ്പെട്ട കേസ്: രഹസ്യമൊഴി രേഖപ്പെടുത്താന്‍ റിമിടോമി കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗായികയും സിനിമ നടിയുമായ റിമിടോമിയുടെ രഹസ്യമൊഴി കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തുന്നു.
കോതമംഗലം: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗായികയും സിനിമ നടിയുമായ റിമിടോമിയുടെ രഹസ്യമൊഴി കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തുന്നു.
റിമിടോമിയുടെ മൊഴി രേഖപ്പെടുത്താനായി അന്വേഷണ സംഘം കോടതിയില്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റിമിടോമി രഹസ്യമൊഴി രേഖപ്പെടുത്താനായി എത്തിയത്.
അന്വേഷണ സംഘത്തിന് അനുകൂലമായ കാര്യങ്ങള്‍ ലഭിച്ചേക്കാം എന്നതിനാലാണ് റിമിടോമിയുടെ രഹസ്യ മൊഴി എടുക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
നാല് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനായിരുന്നു പൊലീസ് നീക്കം. കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.