തെന്നിന്ത്യന്‍ ചലച്ചിത്ര താരം അമലാ പോളിന്‍റെ പിതാവ് പോള്‍ വര്‍ഗീസ്‌ അന്തരിച്ചു.  61 വയസ്സായിരുന്നു. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് കുറുപ്പം പടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്‍റ് പോള്‍സ് കത്തേലിക്കാ പള്ളിയില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാര്യ ആനീസ് പോള്‍. അമലയുടെ സഹോദരന്‍ അഭിജിത്ത് പോള്‍ നടനാണ്‌. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖംമൂലം കൊച്ചയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് വിയോഗ വാര്‍ത്ത പുറത്തറിയുന്നത്. അമലയുടെ കുടുംബത്തിലുണ്ടായ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി ആരാധകരും സുഹൃത്തുക്കളും സഹതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.