Actress attack case | നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നീട്ടണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി
വിചാരണ നീട്ടുന്നതിനെ ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോഹ്തഗി എതിർത്തു.
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീട്ടില്ലെന്ന് സുപ്രീംകോടതി. സർക്കാരിന്റെ ആവശ്യം തള്ളി. വിവേചനാധികാരം വിചാരണ കോടതിക്ക്. വിചാരണ നീട്ടണമെങ്കിൽ വിചാരണ കോടതിക്ക് സുപ്രീംകോടതിയെ സമീപിക്കാം. ജഡ്ജി ആവശ്യപ്പെട്ടാൽ സമയം നീട്ടി നൽകാം.
സുപ്രീംകോടതി ജഡ്ജി എ.എം. ഖാൽവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിചരാണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാണ് കേരള സർക്കാരിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടത്. എന്നാൽ, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ദിലീപിന് വേണ്ടി ഹാജരായ മുകുൾ റോഹ്തഗി പറഞ്ഞു. വിചാരണ നീട്ടുന്നതിനെ ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോഹ്തഗി എതിർത്തു.
കേസിൽ പുതിയ തെളിവുകൾ ഉണ്ടെന്നും ഇത് അവഗണിക്കാൻ കഴിയില്ലെന്നും ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. തുടർന്ന് കേസിൽ വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടാൽ കൂടുതൽ സമയം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...