നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഡാലോചന നടത്തിയെന്ന സംഭവത്തിൽ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ. 85 ദിവസം ജയിലിൽ കിടന്ന ദിലീപിനെ കാണാൻ 90 പേർ വന്നിരുന്നു. കൊല്ലം തുളസി ജയിലിൽ വന്ന് കണ്ടോയെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന് ദിലീപ് പറഞ്ഞത് താൻ കേട്ടുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. പലതും ഓർമയില്ലെന്ന് പറയുന്നത് കള്ളത്തരമാണെന്ന് ഇതിൽ നിന്നും മനസിലാക്കാമെന്നും ബാലചന്ദ്രകുമാർ  പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതേ സമീപനമാണ് ചോദ്യം ചെയ്യലിൽ ദിലീപ് തുടർന്നും സ്വീകരിച്ചത്. ചോദ്യം ചെയ്യലിനെ കുറിച്ച് ബാലചന്ദ്രകുമാർ സീ മലയാളം ന്യൂസിനോട് നിർണായക വെളിപ്പെടുത്തലുകളാണ്  പങ്കുവച്ചത്. മാർച്ച് 29, ചൊവ്വാഴ്ച ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ, ബാലചന്ദ്രകുമാറിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോട് തമാശ പറഞ്ഞ് ചോദ്യം ചെയ്യൽ ലാഘവത്തോടെ ആക്കാനും ദിലീപ് ശ്രമിച്ചു. 'അറസ്റ്റ് എനിക്ക് റെസ്റ്റായി മാറി' എന്നാണ് ദിലീപ് പിന്നീട് പറഞ്ഞതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.


മൂന്ന് സിനിമകളുടെ തിരക്കിൽ ടെൻഷനിലായിരുന്ന തനിക്ക് അറസ്റ്റിലൂടെ അന്ന് റെസ്റ്റ് കിട്ടിയെന്നാണ് ദിലീപ് പറഞ്ഞത്. അതേസമയം ദിലീപിനെ കൂടെ ഇരുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ച കാര്യങ്ങൾ പറയാൻ കഴിയില്ലെന്നും അത് അന്വേഷണത്തിന്‍റെ ഭാഗമായിട്ടുളളതാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ദിലീപിനും കാവ്യയ്ക്കും എതിരായ ഓഡിയോ ക്ലിപ്പുകൾ അന്വേഷണ സംഘത്തിന്റെ കൈവശം ഉണ്ട്. ഇതെല്ലാം കേൾപിച്ചപ്പോൾ ഒന്നും അറിയില്ല എന്നായിരുന്നു ദിലീപിന്റെ മറുപടിയെന്നും ബാലചന്ദ്രകുമാർ സീ മലയാളം ന്യൂസിനോട് പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.