കൊച്ചി: Actress Attack Case: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിർണായക തെളിവുകളായ മൊബൈൽ ഫോണുകൾ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. ഇന്ന് രാവിലെ പത്തേകാലിന് മുമ്പായി ആറു മൊബൈൽ ഫോണുകളും കോടതിയിൽ ഹാജരാക്കണമെന്നാണ് ദിലീപിനോടും കൂട്ട്  പ്രതികളോടുമുള്ള നിർദേശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Actress Attack Case : ദിലീപിന് തിരിച്ചടി; തെളിവുകൾ നൽകാത്തത് ​ഗൂഢാലോചനയുടെ ഭാ​ഗം; തിങ്കളാഴ്ച ഫോൺ കൈമാറണമെന്ന് ഹൈക്കോടതി


ദിലീപ് (Dileep) ഉപയോഗിച്ച മൂന്ന് ഫോണുകൾ, അനിയൻ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകൾ, മറ്റൊരു ബന്ധുവിന്‍റെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിക്കേണ്ടത്. ഇതിനിടയിൽ ദിലീപ് സ്വകാര്യ ഫോറൻസിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകൾ ഇന്നലെ രാത്രി കൊച്ചിയിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. ദിലീപിന്‍റേയും കൂട്ടു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയും ഇന്ന് ഉച്ചയ്ക്ക് 1.45 ന് സിംഗിൾ ബെഞ്ച് പരിഗണിക്കും.


Also Read: Actress Attack Case : നടിയെ ആക്രമിച്ച കേസ്: ഫോണുകൾ പരിശോധിച്ചാൽ എല്ലാം പുറത്ത് വരുമെന്ന് ബാലചന്ദ്രകുമാർ


മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ (Dileep) കടുത്ത വാദത്തെ തള്ളിക്കൊണ്ടാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. അം​ഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. 


അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂ‍ഢാലോചന നടത്തിയെന്നാതാണ് ആരോപണം.  ഇതിന്റെ തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബ‍ർ മാസത്തിലാണ് ഇവ‍ർ ഒത്തുകൂടിയത്. തന്‍റെ മൊബൈൽ ഫോണുകളിൽ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോൺ സംഭാഷണമാണെന്നുള്ള ദിലീപിന്‍റെ വാദത്തെക്കുറിച്ചും പരിശോധന തുടങ്ങിയിട്ടുണ്ട്. 


Also Read: Palmistry: ഈ രേഖയും, അടയാളവും കയ്യിലുള്ളവർ ധനവാന്മാർ ആയിരിക്കും!


ഇതിനിടയിൽ നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസ് കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ണമായും നിലച്ചുവെന്ന് സൂചിപ്പിച്ചുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്. ഈ കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ നടനും എംഎൽഎയുമായ ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചു നൽകിയ കേസിൽ ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് വിപിൻ ലാൽ കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നായിരുന്നു പ്രദീപിന്റെ ഭീഷണി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.