Actress Attack Case: Dileepന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ആവശ്യം തള്ളി
പ്രധാനസാക്ഷികളെ ഭീഷണിപ്പെടുത്തുകയും മൊഴിമാറ്റി നൽകാൻ ദിലീപ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു ഹർജിയിലെ വാദം.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ(Dileep) ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളി.പ്രധാനസാക്ഷികളായ വിപിൻലാൽ ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തുകയും മൊഴിമാറ്റി നൽകാൻ ദിലീപ് ആവശ്യപ്പെട്ടുവെന്നുമായിരുന്നു ജാമ്യം റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലെ വാദം.
എന്നാൽ മൊഴിമാറ്റാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ നൽകിയ പരാതി താമസിച്ചാണെന്നും. കഴിഞ്ഞ ഒക്ടോബറിൽ മാത്രമാണ് ഇത് നൽകിയതെന്നുമായിരുന്നു ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ(Court) അറിയിച്ചത്.സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ക്രൈം ബ്രാഞ്ച് അന്വേഷിച്ചതാണ്. എന്നാൽ ഇതിനെതിരെ തെളിവുകൾ ശേഖരിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ തനിക്ക് ജാമ്യം നൽകുന്നത് തടഞ്ഞുകൊണ്ടുള്ള ഹർജി റദ്ദാക്കണമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്.
ALSO READ: Harthal: RSS പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു, ആലപ്പുഴയില്‍ ഇന്ന് BJP ഹര്‍ത്താല്‍
എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ, ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് വാദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച്(Crime Branch) അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
ALSO READ: Covid Vaccine: 92 ദരിദ്ര രാജ്യങ്ങൾക്ക് ഇന്ത്യയും ഐക്യരാഷ്ട്ര സഭയും ചേർന്ന് സൗജന്യമായി വാക്സിനെത്തിക്കും,ആറ് ലക്ഷം ഡോസുകൾ ഘാനയിലേക്ക് ആദ്യം എത്തി
2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ വാൻ ഇടിപ്പിച്ചായിരുന്നു ഗുണ്ടകൾ ആക്രമണത്തിനു തുടക്കം കുറിച്ചത്. പൾസർ(Pulsur Suni) സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവർ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...