കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് മാസം കൂടി സമയം നീട്ടി നൽകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. തുടരന്വേഷണത്തിൽ ഹൈക്കോടതി അനുവദിച്ച സമയം ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് പുതിയ ഹർജി നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കണം, ഫൊറൻസിക് പരിശോധനാ ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്, കൂടുതൽ ആളുകളെ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണ സംഘം കോടതിയിൽ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 31ന് തന്നെ കർശനമായും കുറ്റപത്രം സമർപ്പിച്ചിരിക്കണം എന്നായിരുന്നു കഴിഞ്ഞ തവണ കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ കോടതി നിർദേശിച്ചിരുന്നത്. ഇനി സമയം നീട്ടി നൽകാനാവില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.


Also Read: Vijay Babu Sexual Assault Case: ബലാത്സംഗ കേസ് : നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവില്ല


കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അതിജീവിത ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അതിന് പിന്നാലെ പല വിവാദങ്ങളും ഉയർന്നിരുന്നു. സർക്കാരിനെതിരെ നടി ഹർജി നൽകിയെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും തയാറാകാതെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണം സംഘം ഒരുങ്ങുന്നുവെന്നും അതിജീവിത ആരോപിച്ചിരുന്നു. 


തുടർന്ന് അതിജീവിതയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും നടിക്ക് നീതി കിട്ടുന്നതിന് വേണ്ട നടപടികൾ സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി അനുവദിക്കണം എന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.