കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദിലീപിന്റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച അന്വേഷണം തടഞ്ഞ വിചാരണ കോടതി ജഡ്ജിയുടെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വെളിപ്പെടുത്തൽ. സൈബർ പരിശോധനയിലാണ് അനൂപിന്റെ ഫോണിൽ നിന്ന് തെളിവ് ലഭിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ ഓരോ സീനുകളെയും കുറിച്ചുള്ള കൃത്യമായ വിവരണങ്ങൾ ഫോണിലുണ്ട്. ദൃശ്യങ്ങൾ കയ്യിലില്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ വിവരങ്ങൾ രേഖപ്പെടുത്താനാകില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തിയെന്നായിരുന്നു ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അനൂപ് നൽകിയ മൊഴി. എന്നാൽ ഇത് കളവാണെന്നും ദിലീപിന്റെ കൈവശം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ പകർപ്പോ ഉണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.


Also Read: Actress Attack Case: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി ക്രൈംബ്രാഞ്ച്


ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ വിചാരണക്കോടതിക്ക് എതിരെയും ​ഗുരുതരമായ ആക്ഷേപമുണ്ട്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോർന്ന സംഭവത്തിൽ അന്വേഷണം വേണ്ടെന്ന വിചാരണ കോടതി ജഡ്ജിയുടെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ഏതാണ്ട് 200 മണിക്കൂർ നീളുന്ന ഓഡിയോ ക്ലിപ്പുകളും 10,000 ലേറെ വീഡിയോകളുമാണ് എട്ടാം പ്രതിയായ ദിലീപിന്‍റെ ഫോണിൽ നിന്ന് കിട്ടിയത്. സുരാജിന്‍റെയും അനൂപിന്‍റെയും ഫോണുകളിൽ നിന്നും സുപ്രധാന വിവരങ്ങൾ ലഭിച്ചു. അതിനാൽ സൈബർ രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് തുടരന്വേഷണം നടത്തണം എന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് മൂന്ന് മാസം കൂടി സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.