കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾക്കിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും. സർക്കാരിനെതിരെ അതിജീവിത നൽകിയ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് നടി മുഖ്യമന്ത്രിയെ കാണുന്നത്. സെക്രട്ടേറിയറ്റിൽ വച്ച് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. കേസിലെ തുടരന്വേഷണത്തില്‍ സര്‍ക്കാരിനെതിരെ അതിജീവിത കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഇതേ തുടർന്ന് സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സർക്കാറും കൂടിക്കാഴ്ചക്ക് ഒരുങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദിലീപും സർക്കാരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നായിരുന്നു നടിയുടെ ആരോപണം. തെളിവുകൾ ഉണ്ടായിട്ടും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായപ്പോൾ അവിടെ ഉന്നതതല ഇടപെടലുണ്ടായി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്ന് ഇതുവരെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് മേധാവി മാറിയതോടെ അന്വേഷണം മരവിച്ചിരിക്കുകയാണെന്നും അതിജീവിത ഹർജിയിൽ ആരോപിച്ചിരുന്നു. അതിജീവിതയുടെ പരാതിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.  


Also Read: Actress Attack Case: സർക്കാരും ദിലീപും തമ്മിൽ അവിശുദ്ധബന്ധം; നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയിൽ


അന്വേഷണം പൂർത്തിയാക്കാതെ കുറ്റപത്രം സമർപ്പിക്കുന്നത് തടയണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്നും നടി ആവശ്യപ്പെട്ടു. കേസിന്റെ തുടക്കത്തില്‍ നീതിപൂര്‍വമായ അന്വേഷണമുണ്ടായി. എന്നാല്‍ തെളിവുകൾ ഉണ്ടായിട്ടും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായപ്പോൾ അവിടെ ഉന്നതതല ഇടപെടലുണ്ടായി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്ന് ഇതുവരെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് മേധാവി മാറിയതോടെ അന്വേഷണം മരവിച്ചിരിക്കുകയാണെന്നും അതിജീവിത ഹർജിയിൽ ആരോപിച്ചു.


Also Read: Actress Attack Case: നടിയെ ആക്രമിച്ച കേസ് നാണം കെട്ടതെന്ന് എംഎം മണി, ഇപ്പോഴുള്ള പരാതി ദുരൂഹമെന്ന് കോടിയേരി


അന്വേഷണം അവസാനിപ്പിക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. പരാതി രാഷ്ട്രീയ വിവാദമായതോടെ സിപിഎം നേതാക്കൾ നടിയെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ നടിയുടെ ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്വേഷണത്തിന്റെ ​ഗതിയിലുള്ള ആശങ്കനടി മുഖ്യമന്ത്രിയെ അറിയിക്കും. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ നിയമനം നൽകാത്തതും ചൂണ്ടിക്കാട്ടും. പരാതിയെ രാഷ്ട്രീയമായി വലിച്ചിഴതിലുള്ള അതൃപ്തിയും നടി മുഖ്യമന്ത്രിയെ അറിയിച്ചേക്കും. എന്നാൽ നടിക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.