Actress Attack Case: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കും
ഹർജിയിൽ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് (Dileep) ശ്രമിച്ചെന്നും കൂടാതെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ഇന്ന് വിചാരണക്കോടതി കൂടുതല്‍ വാദം കേള്‍ക്കും. ഹർജിയിൽ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് (Dileep) ശ്രമിച്ചെന്നും കൂടാതെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം.
ഹർജി നൽകിയത് മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കാലത്തായിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ വാദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ ഈ കേസിൽ ഒരു പ്രതിയെകൂടി കോടതി ഇന്നലെ മാപ്പുസാക്ഷിയായി അംഗീകരിച്ചു.
Also Read: ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു, ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍
പത്താം പ്രതിയായ വിഷ്ണു നല്‍കിയ ഹര്‍ജിയാണ് കൊച്ചിയിലെ വിചാരണ കോടതി (Trial court) ഇന്നലെ അംഗീകരിച്ചത്. നടിയെ ആക്രമിച്ച ശേഷം അറസ്റ്റിലായ ഒന്നാം പ്രതി സുനില്‍ കുമാര്‍ ജയിലില്‍ വെച്ച് പണം ആവശ്യപ്പെട്ട് ദിലീപിന് (Dileep) കത്തയച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന സാക്ഷിയായിരുന്നു സഹ തടവുകാരനായിരുന്ന ഈ വിഷ്ണു. നേരത്തെ തന്നെ വിപിന്‍ലാല്‍ അടക്കമുള്ള മറ്റ് മൂന്ന് പ്രതികളും കേസിൽ മാപ്പുസാക്ഷിയായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...