Actress Attack Case| നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കൈമാറിയത് ആലുവയിലെ വിഐപി?
ആശയ വിനിമയം നടത്തിയതിൻറെ തെളിവ് നശിപ്പിക്കാൻ സിം കാർഡ് നശിപ്പിച്ചിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയ വി.ഐ.പിയെ കുറിച്ച് സൂചനകൾ. ഇയാൾ ദിലീപിൻറെ അടുത്ത സുഹൃത്താണെന്നാണ് സൂചന. ആലുവ സ്വദേശിയാണ് വി.ഐ.പിയെന്ന് സൂചന. സംഭവത്തിന് ശേഷം ഇരുവരും ഒന്നിച്ച് ദുബായിലേക്ക് പോയി.
ദിലീപുമായി ആശയ വിനിമയം നടത്തിയതിൻറെ തെളിവ് നശിപ്പിക്കാൻ സിം കാർഡ് നശിപ്പിച്ചിരുന്നു എന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ദൃശ്യങ്ങൾ കണ്ടെത്താനുള്ള അന്വേഷണ സംഘത്തിൻറെ ശ്രമം തടഞ്ഞത് പോലീസിലെ ഒരു ഉന്നതാനാണെന്നും സൂചനയുണ്ട്.
ആലുവയിലെ ഒരു അഭിഭാഷകൻറെ കയ്യിലും ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരമുണ്ട്. സെർച്ച് വാറണ്ട് ലഭിച്ചെങ്കിലും വീട് പരിശോധിക്കാൻ പിന്നെയും താമസിച്ചു. ഇതിലാണ് പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ടതായി പറയുന്നത്.
എന്തായാലും ഇത്രയും ഘടകങ്ങൾ ഒരുമിച്ച് എടുത്ത ശേഷം കേസിൽ അന്വേഷണം വിപുലമാക്കാനാണ് അന്വേഷണ സംഘത്തിൻറെ പദ്ധതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA