കൊച്ചി:  ചലച്ചിത്ര നടി മീനു കുര്യനെന്ന മീനു മുനീറിനെ ആലുവയിലുള്ള  ഫ്ലാറ്റിൽ കയറി ഗുണ്ടകള്‍ ആക്രമിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ  മാസം 23നാണ് സംഭവം.   ഫ്ലാറ്റിലെ കാർ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അക്രമണത്തിന് കാരണമെന്നാണ് പോലീസ്  (Kerala Police) പറയുന്നത്. പാർക്കിംഗ് അനധികൃതമായി അടച്ചുകെട്ടിയതിനെ ചോദ്യം ചെയ്തതാണ് മർദ്ദനത്തിലേക്ക് വഴിതെളിച്ചത്.


സമുച്ചയത്തിൽ 54 ഫ്ലാറ്റുകളാണുള്ളത്. അതില്‍ 40 എണ്ണവും വിറ്റഴിക്കപ്പെട്ടു. ബാക്കി ഫ്ലാറ്റുകളുടെ പരിചരണത്തിനും മറ്റുമെന്ന പേരിൽ കാർ പാർക്കി൦ഗ് സ്ഥലം  അടച്ചുപൂട്ടിയിരുന്നു. അത് തുറപ്പിക്കാനായി പോലീസിനെ വിളിച്ചു വരുത്തിയിരുന്നു.  


ഫ്ലാറ്റ് സമുച്ചയത്തില്‍  ഇടക്കിടെ പുറമേനിന്നുള്ള ചിലരെത്തി ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളില്‍ കൂട്ടായ്മകള്‍  നടത്താറുണ്ടെന്നും ഇത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നും നടി പറയുന്നു. പോലീസ് നോക്കി നിൽക്കെയാണ് മർദ്ദിച്ചതെന്ന് മീനു മുനീർ പറഞ്ഞു. 


എന്നാല്‍, സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ നെടുമ്പാശേരി പോലീസ് തയ്യാറാകുന്നില്ലെന്നും   ആരോപണമുണ്ട്.  ഇടനിലക്കാരെ വിട്ട് കേസ് പിന്‍വലിപ്പിക്കാന്‍ പോലീസ്‌ ശ്രമം നടത്തുന്നതായും നടി വ്യക്തമാക്കി. 


Also read: അനിൽ നെടുമങ്ങാടിന് ആദരാഞ്ജലികൾ അർപ്പിച്ച് Suresh Gopi


എന്നാൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതായി  നെടുമ്പാശ്ശേരി  പോലീസ് അറിയിച്ചു.


നിരവധി തമിഴ്, മലയാള സിനിമകളില്‍  അഭിനയിച്ചിട്ടുള്ള മീനു  രണ്ടര വർഷംമുമ്പ് ഇസ്ലാം   സ്വീകരിച്ചിരുന്നു. 


 


Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy