Actress Shobana: തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുത്തു; നടി ശോഭനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം
Actress Shobana Cyber Attack: തൃശൂർ തേക്കിൻകാട് മൈതാനത്ത് ജനുവരി മൂന്നിന് നടന്ന ബിജെപിയുടെ സ്ത്രീ ശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്തതിനാണ് നടിക്കെതിരെ വിമർശനം ഉയരുന്നത്.
തൃശൂർ: നടി ശോഭനയ്ക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം. തൃശൂർ തേക്കിൻകാട് മൈതാനത്ത് ജനുവരി മൂന്നിന് നടന്ന ബിജെപിയുടെ സ്ത്രീ ശാക്തീകരണ സമ്മേളനത്തിൽ പങ്കെടുത്തതിനാണ് നടിക്കെതിരെ വിമർശനം ഉയരുന്നത്. ഒരു പരിപാടിയിൽ ഇത്രയധികം സ്ത്രീകൾ പങ്കെടുക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ കാണുന്നതെന്ന് നടി വേദിയിൽ പറഞ്ഞിരുന്നു.
പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ എം.പി, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ കേരള താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, സംരംഭക ബീന കണ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്ര സർക്കാരിന്റെ വനിതാ സംവരണ ബിൽ നിശ്ചയദാർഢ്യത്തെ പ്രതിധ്വനിപ്പിക്കുന്നതാണെന്ന് ശോഭന ചടങ്ങിൽ പറഞ്ഞു.
പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിടാൻ അനുവദിച്ചതിന് സംഘാടകർക്ക് നന്ദി പറയുന്നതായും ശോഭന പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതേസമയം, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുത്തതിനെതിരെ നടിക്കെതിരെ വിമർശനവുമായി രംഗത്തെത്തി.
നവംബറിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള പിണറായി സർക്കാരിന്റെ കേരളീയം പരിപാടിയിൽ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർക്കൊപ്പം ശോഭന പങ്കെടുത്തിരുന്നു. ഇത്തരം പരിപാടികളും ഉത്സവങ്ങളും വ്യാപകമായി നടക്കുന്ന തിരുവനന്തപുരത്തുകാരിയാണ് താനെന്ന് ശോഭന ചടങ്ങിൽ പറഞ്ഞിരുന്നു.
ALSO READ: വനിതാ ബിൽ പാസ്സാക്കിയതിന് നന്ദി..! മോദി നേതൃത്വത്തിൽ പ്രതീക്ഷ: ശോഭന
പിണറായിയും കൂട്ടരും കേരളീയം പരിപാടിയിലേക്ക് ആനയിച്ച ആളാണ് ഇപ്പോൾ മോദി എത്തിയപ്പോൾ നാം ജീവിക്കുന്നത് മികച്ച നേതൃത്വത്തിന് കീഴിലാണ് എന്ന് പറയുന്നതെന്ന വിമർശനവും സോഷ്യൽ മീഡിയയിൽ ഉയർന്നു. നവകേരള സദസിൽ നിന്നും നേരെ പോയത് മോദിയുടെ സ്ത്രീ ശാക്തീകരണ വേദിയിലേക്ക് ആണ് എന്നിങ്ങനെ നടിക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകളാണ് വരുന്നത്.
സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി താൻ മോദിയെ സ്വാഗതം ചെയ്യുന്നുവെന്നും വനിതാ സംവരണ ബിൽ പാസാക്കിയ മോദിക്ക് നന്ദിയെന്നും ശോഭന പ്രസംഗത്തിനിടെ പറഞ്ഞു. ബിജെപിയുടെ നാരീശക്തി മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്നും ശോഭന വ്യക്തമാക്കിയിരുന്നു. കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയിൽ നിൽക്കുന്നതെന്ന് പറഞ്ഞ ശോഭന ഇത്രമാത്രം സ്ത്രീകളെ ഒരു പരിപാടിയിൽ തന്റെ ജീവതത്തിൽ കാണുന്നത് ആദ്യമായാണെന്നും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.