AMMA: രാജിയിലും ഭിന്നത; കൂട്ടരാജിയിൽ എതിർപ്പ് പ്രകടമാക്കി സരയുവും അനന്യയും
കൂട്ടരാജി ഒരുമിച്ച് എടുത്ത തീരുമാനമല്ലെന്നും ആരോപണ വിധേയര്‍ വ്യക്തിപരമായി രാജി വച്ച് ഒഴിയുന്നതാണ് ശരിയെന്നും നടിമാർ.
അമ്മ സംഘടനയുടെ കൂട്ടരാജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് നടിമാരായ സരയുവും അനന്യയും. കൂട്ടരാജി ഒരുമിച്ച് എടുത്ത തീരുമാനമല്ലെന്ന് നടിമാർ വ്യക്തമാക്കി. നടിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്താണ് ഭരണസമിതി പിരിച്ച് വിടാന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ തീരുമാനിച്ചത്.
എന്നാൽ ഭരണസമിതി പിരിച്ച് വിട്ട സാഹചര്യത്തില്‍ എങ്ങനെ സ്ഥാനത്ത് തുടരാനാവുമെന്ന് മുന്‍ നേതൃത്വം പ്രതികരിച്ചു. നിയമോപദേശം ലഭിച്ചതിന് ശേഷമാണ് ഭരണസമിതി പിരിച്ച് വിട്ടതെന്നും അവർ പറഞ്ഞു. നടിമാരെ കൂടാതെ ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരും എതിർപ്പ് പ്രകടിപ്പിച്ചതായി വിവരം.
Read Also: യുവ നടിയുടെ പീഡന പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തു
''ഞാന്‍ ഇതു വരെ കമ്മിറ്റിയില്‍ രാജി സമര്‍പ്പിച്ചിട്ടില്ല. അമ്മ യോഗത്തിലും അങ്ങനെയൊരു നിലപാടാണ് എടുത്തത്. കൂട്ടരാജിയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. അമ്മ മാത്രം അഡ്രസ് ചെയ്ത് നടത്തേണ്ട വാര്‍ത്താസമ്മേളനമായിരുന്നില്ല അത്. അമ്മയും ചലച്ചിത്ര മേഖലയിലെ എല്ലാ പ്രവര്‍ത്തകരും അഡ്രസ് ചെയ്ത് നടത്തപ്പെടേണ്ടിയിരുന്ന ഒരു വാര്‍ത്താസമ്മേളനമായിരുന്നു. അതു തന്നെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും പങ്കു വച്ചിട്ടുള്ള അഭിപ്രായം. ഇത്തരം കോലാഹലങ്ങളിലും ഇടപെടലുകളിലും താല്‍പര്യമില്ലാത്ത അദ്ദേഹത്തിന്റേതായ സൈലന്റ് സ്‌പേസില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് മോഹന്‍ലാല്‍. ഒരു പക്ഷേ അതായിരിക്കും അദ്ദേഹത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. നാളെ മുതല്‍ നമ്മളോട് സഹകരിക്കില്ല എന്ന രീതിയിലൊന്നുമല്ല അദ്ദേഹം സംസാരിച്ചത്.'' സരയു പറഞ്ഞു.
അമ്മയിലെ അംഗങ്ങള്‍ വോട്ട് ചെയ്ത് എക്‌സിക്യൂട്ടിലേക്ക് എത്തിയ ആളാണ് ഞാന്‍, ആ ഉത്തരവാദിത്വം എനിക്കുണ്ടെന്നും സരയു പ്രതികരിച്ചു. ഒരു വശത്ത് കോടികൾ വാങ്ങുന്നവരും മറു വശത്ത് കൈനീട്ടം പ്രതീക്ഷിച്ചിരിക്കുന്നവരുമുള്ള സംഘടനയാണ് അമ്മ. വളരെ സാധാരണക്കാരായ അംഗങ്ങള്‍ അമ്മയിലുണ്ട്. അവരെ നിരാശപ്പെടുത്താന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും സരയു വ്യക്തമാക്കി.
അതേസമയം ധാര്‍മികത മുന്‍ നിര്‍ത്തിയാണ് രാജി വച്ചതെന്നും വ്യക്തി പരമായി രാജിയോട് താല്‍പര്യമില്ലെന്നും അനന്യ പറഞ്ഞു. ആരോപണ വിധേയര്‍ വ്യക്തിപരമായി രാജി വച്ച് ഒഴിയുന്നതാണ് ശരി. അസോസിയേഷന്റെ ഭാരവാഹിയായിരിക്കുമ്പോള്‍ വ്യക്തി പരമായി സംസാരിക്കുന്നതിൽ പരിതിയുണ്ട്. അമ്മയുടെ നിലനില്‍പ്പിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും നടി വ്യക്തമാക്കി. റിപ്പോർട്ട് വായിച്ചപ്പോൾ സങ്കടം തോന്നിയെന്നും സിനിമകളുടെ കാര്യത്തിൽ താനും വേർതിരിവ് അനുഭവിച്ചിട്ടുണ്ടെന്നും നടി അനന്യ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്