Voter`s List : തദ്ദേശ വോട്ടർ പട്ടിക: സെപ്റ്റംബർ 23 വരെ പേര് ചേർക്കാൻ അവസരം
![Voter's List : തദ്ദേശ വോട്ടർ പട്ടിക: സെപ്റ്റംബർ 23 വരെ പേര് ചേർക്കാൻ അവസരം Voter's List : തദ്ദേശ വോട്ടർ പട്ടിക: സെപ്റ്റംബർ 23 വരെ പേര് ചേർക്കാൻ അവസരം](https://malayalam.cdn.zeenews.com/malayalam/sites/default/files/styles/zm_500x286/public/2023/09/18/216824-voterlist.jpg?itok=qUjbHdwm)
വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നു.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സെപ്റ്റംബർ 23 ശനിയാഴ്ച വരെ അവസരമുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കമ്മീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നു.
വ്യക്തികൾക്ക് സിറ്റിസൺ രജിസ്‌ട്രേഷൻ മുഖേനയും അക്ഷയ/ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്‌ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം 941 ഗ്രാമ പഞ്ചായത്തുകളിലായി 21563916 ഉം 87 നഗരസഭകളിലായി 3651931 ഉം 6 കോർപ്പറേഷനുകളിലായി 2454689 ഉം വോട്ടർമാരുണ്ട്.
കരട് വോട്ടർപട്ടിക പ്രകാരം ഏറ്റവും കൂടുതൽ, കുറവ് വോട്ടർമാരുള്ള തദ്ദേശ സ്ഥാപനങ്ങൾ:-
കൂടുതൽ വോട്ടർമാർ:-
ഗ്രാമ പഞ്ചായത്ത് – ഒളവണ്ണ (കോഴിക്കോട്) (പുരുഷൻ-25491, സ്ത്രീ-26833, ട്രാൻസ്ജൻഡർ- 2 ആകെ-52326)
മുനിസിപ്പാലിറ്റി – ആലപ്പുഴ (പുരുഷൻ-63009, സ്ത്രീ-69630, ട്രാൻസ്ജൻഡർ-2 , ആകെ- 132641)
കോർപ്പറേഷൻ -തിരുവനന്തപുരം (പുരുഷൻ-385231, സ്ത്രീ-418540 ട്രാൻസ്ജൻഡർ-8, ആകെ-803779)
കുറവ് വോട്ടർമാർ:-
ഗ്രാമ പഞ്ചായത്ത് -ഇടമലക്കുടി (ഇടുക്കി) (പുരുഷൻ-941, സ്ത്രീ-958 ആകെ-1899)
മുനിസിപ്പാലിറ്റി -കൂത്താട്ടുകുളം (എറണാകുളം) (പുരുഷൻ-6929, സ്ത്രീ-7593 ആകെ 14522)
കോർപ്പറേഷൻ -കണ്ണൂർ (പുരുഷൻ-85503, സ്ത്രീ-102024 ആകെ-187527).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...