Alappuzha Murder | ആലപ്പുഴ ഇരട്ടക്കൊലപാതകത്തിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ
ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകക്കേസിൽ പിടിയിലായവർ എസ്ഡിപിഐ പ്രവർത്തകരാണെന്നും വിജയ് സാഖറെ പറഞ്ഞു.
ആലപ്പുഴ: ആലപ്പുഴയിലെ രണ്ട് രാഷ്ട്രീയകൊലപാതകങ്ങളിലും ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകക്കേസിൽ പിടിയിലായവർ എസ്ഡിപിഐ പ്രവർത്തകരാണെന്നും വിജയ് സാഖറെ പറഞ്ഞു.
എന്നാൽ, രണ്ട് കൊലപാതകങ്ങളിലും കൊലപാതകികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇതുവരെ പിടിയിലായവർ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തവരല്ല. ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. രഞ്ജിത്ത് വധക്കേസിൽ അറസ്റ്റിലായ അഞ്ച് പേരും എസ്ഡിപിഐ പ്രവർത്തകരാണ്. ഇവർ കൃത്യം നടത്തിയവർക്ക് വേണ്ട സഹായങ്ങൾ നൽകിയവരാണ്. നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്.
ALSO READ: Alappuzha Political Murder| എസ്.ഡി.പി.ഐ നേതാവിനെ ഇടിച്ചിട്ട കാർ കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ
കസ്റ്റഡിയിലുള്ള എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന ആരോപണം വിജയ് സാഖറെ നിഷേധിച്ചു. ആരോപണം തെളിയിച്ചാൽ രാജിവയ്ക്കാൻ തയ്യാറാണെന്നും വിജയ് സാഖറെ പറഞ്ഞു. രഞ്ജിത്ത് വധക്കേസിൽ കസ്റ്റഡിയിലെടുത്ത നാല് ബൈക്കുകളിൽ രണ്ടെണ്ണം കുറ്റകൃത്യത്തിന് ഉപയോഗിച്ചതാണെന്ന് തെളിഞ്ഞു.
എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ അറസ്റ്റിലായ രണ്ട് ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിൽ വാങ്ങും. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നുണ്ട്. രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഉടൻ കൂടുതൽ അറസ്റ്റുണ്ടായേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...