മിമിക്രി എന്ന കലയിൽ നവ പരീക്ഷണങ്ങളുമായി കലാ രംഗത്ത് ശ്രദ്ധനേടുന്ന 12 വയസുകാരൻ ആണ് ആദിത്യദേവ്. മിമിക്രി രംഗത്ത് ഇതുവരെ ആരും പരീക്ഷിക്കാത്ത വയലിൻ മിമിക്രിയാണ് ആദിത്യദേവിനെ കൂടുതൽ പ്രശസ്തനാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മാങ്കൂട്ടം സ്വദേശിയായ ഈ കുഞ്ഞുകലാകാരൻ, സെൻ.ജോൺസ് സ്കൂൾ തുമ്പമണ്ണിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്നതാണ് ആദിത്യദേവിന്‍റെ കുടുംബം. ചെറുപ്പം മുതലേ വയലിൻ അഭ്യസിക്കുന്നുണ്ട് ആദിത്യദേവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വയലിൻ അഭ്യസിക്കുമ്പോൾ വ്യത്യസ്തമായ ശബ്ദം വരുന്നുണ്ടെന്നും ഇതിൽ ശ്രദ്ധ ക്രേന്ദ്രീകരിക്കാൻ പറഞ്ഞത് അമ്മയാണെന്നും ആദിത്യദേവ് പറയുന്നു. അങ്ങനെയാണ് മിമിക്രിയിലേക്ക് എത്തിയത്. പശു, പൂച്ച, ഈച്ച, കപ്പൽ, ട്രെയിൻ, ബൈക്ക് തുടങ്ങിയവയുടെ ഒട്ടനവധി ശബ്ദങ്ങൾ വയലിനിൽ ഈ കൊച്ചു മിടുക്കൻ അവതരിപ്പിക്കും. എല്ലാത്തിനും കൂട്ടായി അമ്മയും അച്ഛനും തന്നോടൊപ്പമുണ്ടെന്നും ആദിത്യദേവ് പറയുന്നു. 


Read Also: GOLD Malayalam Movie : വെറുതെ വന്ന് ചവിട്ടി പൃഥ്വിരാജ്; വെറുതെ പോപ്പ്കോൺ കഴിച്ച് ലേഡി സൂപ്പർ സ്റ്റാർ; അൽഫോൺസ് പുത്രന്റെ ഗോൾഡ് സിനിമയുടെ ടീസറെത്തി


ഈ ചെറു പ്രായത്തിൽ തന്നെ ശാസ്ത്രീയ സംഗീതത്തിനോടും മ്യൂറൽ പെയ്ന്റിംഗോനും അടങ്ങാത്ത അഭിനിവേഷമാണ് ആദിത്യദേവിന്. കലാപുരസ്ക്കാരങ്ങളുടേയും അംഗീകാരങ്ങളുടേയും നടുവിൽ നിൽക്കുമ്പോൾതന്നെ ഈ 12 വയസിൽ വയലിൻ മിമിക്രിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ആദിത്യദേവിനെ തേടിയെത്തിക്കഴിഞ്ഞു. കലാകേരളത്തിന് പ്രതീക്ഷ നൽകുന്ന ഒരു മികച്ച കലാകാരൻ തന്നെയാണ് ആദിത്യദേവ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.